Novel

കാശിനാഥൻ : ഭാഗം 4

രചന: മിത്ര വിന്ദ

കാശി..

വൈദേഹിയുടേ വിളിയൊച്ച കേട്ടതും അവൻ മുഖം ഉയർത്തി.

പിന്നിൽ നിൽക്കുന്ന പാർവതിയെ കണ്ടതും അവന്റെ, ഭാവം മാറി…

ആരോട് ചോദിച്ചിട്ടാണ്, ഇവളെ എന്റെ മുറിയിലേക്ക് കയറ്റി കൊണ്ടുവന്നത്…

ചാടി എഴുന്നേറ്റു കൊണ്ട് അവൻ, അവരുടെ അടുത്തേക്ക് പാഞ്ഞു വന്നു..

“എടാ…. സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു…. എന്ന് കരുതി, ഈ കുട്ടിയെ ഇവിടെ നിർത്താൻ ആണോ…..”

” ഇവളെ ഇവിടെ നിർത്താനോ…. ഒരക്ഷരം മിണ്ടിപ്പോകരുത്…”

” പിന്നെ എന്താണ് ചെയ്യേണ്ടത്”

” ഒരു നിമിഷം പോലും വൈകാതെ ഇവളെ ഇവളുടെ വീട്ടിൽ കൊണ്ടുപോയി ആക്കണം…. ”

” കാശി ഇത് രണ്ട് കല്യാണങ്ങൾ നടന്ന വീടാണ്… നാളെ നിങ്ങളുടെ റിസപ്ഷനാണ്,  ക്ഷണിക്കപ്പെട്ട അതിഥികൾ ഒക്കെ വരുമ്പോൾ നമ്മൾ എന്തു പറയും”

” നടന്ന കാര്യങ്ങൾ തന്നെ ഞാൻ എല്ലാവരോടും പറയും…  അല്ലാതെ ഒളിച്ചു വയ്ക്കേണ്ട കാര്യം എനിക്കില്ല”

അവൻ മുരണ്ടു..

” അതിന്റെ നാണക്കേട് ആർക്കാണ് മോനേ ”

” എനിക്ക്… എനിക്കും എന്റെ കുടുംബത്തിനും…പക്ഷേ അതൊക്കെ ഞാൻ അങ്ങ് സഹിച്ചു,എന്നാൽ അതിനു മുന്നേ തന്നെ എനിക്ക് ഇവളുടെ വീട് വരെ ഒന്ന് പോകണം, ഇവളുടെ തന്തയെ എനിക്കൊന്നു നേരിട്ട് കാണാം ”

”  കാശി”

“ചേച്ചി എന്നോട് കൂടുതൽ ഒന്നും സംസാരിക്കേണ്ട… എനിക്കൊന്നും കേൾക്കുവാൻ താല്പര്യം ഇല്ല…. ഇവളെ ഇവളുടെ ഈ വേഷത്തിൽ തന്നെ, ഞാൻ കൊണ്ടുപോയി  വിടുകയാണ്… എന്റെ റൂമിൽ കയറാൻ പോലുമുള്ള യോഗ്യത ഇവൾക്ക് ഇല്ല… ഇറക്കിക്കൊണ്ടു പോകുന്നുണ്ടോ ഇവളെ….  ഇവളുടെ മുഖം കാണുംതോറും എനിക്ക് എന്റെ ദേഷ്യം നിയന്ത്രിക്കുവാൻ പോലും പറ്റുന്നില്ല”

അവിടെ കിടന്നിരുന്ന ഒരു മേശയിലേക്ക് അവൻ തന്റെ കൈമുഷ്ടി ചുരുട്ടി ആഞ്ഞടിച്ചു

കാശി പറയുന്നതെല്ലാം കേട്ടുകൊണ്ട്, തലതാഴ്ത്തി വിതുമ്പി നിൽക്കുകയാണ് പാർവതി….

” പാർവതി”

വൈദേഹി  വിളിച്ചപ്പോൾ അവൾ മെല്ലെ മിഴികൾ ഉയർത്തി..

” നിനക്ക് ഈ കാര്യത്തിൽ എന്തെങ്കിലും പറയുവാൻ ഉണ്ടോ “?

” ഇവൾ എന്തു പറയാനാണ് ചേച്ചി… ഇനിയും ഇവൾ പറയുന്ന നുണക്കഥകൾ കേട്ട് വിശ്വസിച്ച്,  നിൽക്കുവാനാണോ ചേച്ചിയുടെ പ്ലാൻ”

“കാശി ഒരു നിമിഷം… പാർവതി പറയുന്നത് കൂടി നമ്മൾക്ക് കേൾക്കണം.. എന്നിട്ട് ആവാം ബാക്കി ”

വൈദേഹി അവളുടെ മുഖത്തേക്ക് നോക്കി

“എനിക്ക് ഒന്നും പറയുവാൻ ഇല്ല ചേച്ചി…. എന്നെ എന്റെ വീട്ടിൽ കൊണ്ടുപോയി വിട്ടേക്കൂ….”

” ഹും….ഈ രണ്ടു വാചകങ്ങളിൽ അവൾക്കു പറയാനുള്ളതെല്ലാം കഴിഞ്ഞു,, നഷ്ടം സംഭവിച്ചത് മുഴുവൻ എനിക്കല്ലേ….. എല്ലാവരുടെയും മുന്നിൽ ഞാൻ നാണം കെട്ടു… ഒക്കെയും നീയും നിന്റെ തന്തയും കാരണമല്ലേടി പുല്ലേ…”

. അവൻ വന്ന പാർവതിയുടെ ഇരു ചുമലിലും പിടിച്ച് ശക്തമായി കുലുക്കി…

കൈകൾ രണ്ടും പറിഞ്ഞു പോകുന്ന വേദനയാണ് അവൾക്ക് തോന്നിയത്…

” എന്തിനായിരുന്നു പാർവതി…  ആർക്കുവേണ്ടിയായിരുന്നു ഇങ്ങനെയൊരു നാടകം കളിച്ചത്”

വൈദേഹിക്കും അനിയന്റെ അവസ്ഥ ഓർത്തപ്പോൾ സങ്കടം തോന്നി….

 

” ചേച്ചിയോട് ഞാൻ പറഞ്ഞു ഇവളോട് കൂടുതൽ സംസാരം വേണ്ട എന്ന്….. എത്രയും പെട്ടെന്ന് ഇവളെ ഇവളുടെ വീട്ടിൽ കൊണ്ടുപോയി വിടണം… ചേച്ചി വരുന്നുണ്ടോ കൂടെ…. ”

അതും പറഞ്ഞുകൊണ്ട് അവൻ,താൻ ധരിച്ചിരുന്ന, ക്രീമും ഗോൾഡനും നിറം ചേർന്ന വിലകൂടിയ കുർത്ത,  ഊരി വലിച്ചെറിഞ്ഞു

കരഞ്ഞുകൊണ്ട് നിൽക്കുന്ന പാർവതിയെ കണ്ടപ്പോൾ അവന് ദേഷ്യം പതിന്മടങ്ങായി വർദ്ധിച്ചു.

ചേച്ചി ഇവളെ വിളിച്ച് ഇറങ്ങി കൊണ്ടുപോകുന്നുണ്ടോ ഇല്ലയോ.. ഇല്ലെങ്കിൽ ഞാൻ ഇവളെ പച്ചക്ക് കത്തിക്കും..”

അലറിക്കൊണ്ടു പറയുന്ന കാശിയെ നോക്കിയതും വൈദേഹിക്കും ചെറിയ ഭയം തോന്നി…

പാർവതി വരൂ…

വൈദേഹി വേഗം മുറിവിട്ട് ഇറങ്ങിപ്പോയി….

പാർവതി മുഖമുയർത്തി നോക്കിയപ്പോൾ, തന്നെ ചുട്ടു ചാമ്പലാക്കാൻ,എന്നപോലെ, അത്രമേൽ ദേഷ്യത്തിൽ നിൽക്കുന്ന കാശിയെയാണ് കണ്ടത്.

മറ്റൊന്നും നോക്കാതെ കണ്ട് ഓടി വന്നവൾ അവന്റെ കാൽക്കലേക്ക് വീണു…

“ഒന്നും മനപ്പൂർവ്വം ആയിരുന്നില്ല സംഭവിച്ചു പോയി….  മാപ്പ് തരണം” കരഞ്ഞുകൊണ്ട് പറയുന്നവളെ, നോക്കിയിട്ട് അവൻ തന്റെ കാലു വലിച്ചു കുടഞ്ഞു….

“എടി…. നിന്നോട് ഇറങ്ങി പോകാൻ അല്ലേ പറഞ്ഞത്…. ”

” ഞാൻ പൊയ്ക്കോളാം കാശി…. മാപ്പ് പറയുവാനുള്ള അർഹത പോലും എനിക്കില്ല എന്നറിയാം
. പക്ഷേ സംഭവിച്ചു പോയി….. ”

തറയിൽ നിന്നും മെല്ലെ എഴുന്നേറ്റു കൊണ്ട് അവൾ പറഞ്ഞു.

” നിന്നോട് നിന്റെ വീട്ടുകാരോട് ഞാനും എന്റെ അച്ഛനോ സ്ത്രീധനം ആയിട്ട് എന്തെങ്കിലും ആവശ്യപ്പെട്ടിരുന്നോ ”

അവൾ നിഷേധർദ്ധത്തിൽ ചുമൽ ചലിപ്പിച്ചു….

“പിന്നെ എന്തിനായിരുന്നു ഇങ്ങനെ ഒരു വേഷം കെട്ടൽ…. നീ എന്താടി കരുതിയത് കാശിനാഥൻ വെറും പൊട്ടനാണെന്നോ,,,, ഈശ്വരനായിട്ട്  ആടി ഇന്ന് നീ മേടിച്ചു കൂട്ടിയ ഈ ആഭരണങ്ങളുടെ കട ഉടമസ്ഥനെ ഇവിടെ എത്തിച്ചത്… ”

അത് പറയുമ്പോൾ അവനെ കിതച്ചു.

“വേഗം ഇറങ്ങി പോകാൻ നോക്ക്…. എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യം ഇല്ല…. പണമുള്ള വീട്ടിലെ ആൺകുട്ടികളെ കാണുമ്പോൾ,  ചില തന്തമാർക്ക് ഇളകും…. അതുതന്നെയല്ലേ നിന്റെ കുടുംബത്തിലും സംഭവിച്ചത്… വലിയ ബിസിനസ് മുതലാളി ആണെന്നും പറഞ്ഞു, ആളുകളെ പറ്റിക്കുകയായിരുന്നു നീയും നിന്റെ വീട്ടുകാരും ചേർന്ന്…. ഒന്നിനെയും ഞാൻ വെറുതെ വിടില്ല…  ഈ കാശിനാഥൻ ആരാണെന്ന് അറിയാൻ പോകുന്നതേയുള്ളൂ”

ഇറങ്ങി വാടി ഇങ്ങോട്ട്…. അവൻ അവളുടെ കൈത്തണ്ടയിൽ പിടിച്ചു…

ബലമായി തന്നെ…

സ്വീകരണമുറിയിൽ കൂടി നിന്ന എല്ലാവരും കണ്ടു, പാർവതി യെയും വലിച്ചു കൊണ്ട് ഇറങ്ങി വരുന്ന കാശി യെ.

സ്റ്റെപ്സ് ഇറങ്ങുമ്പോൾ അവൾ വീണു പോകുമോ എന്ന് എല്ലാവരും ഭയന്ന് പോയിരിന്നു.

താഴേക്ക് കൊണ്ട് വന്നിട്ട് അവൻ അവളെ തന്റെ അച്ഛന്റെ മുന്നിലേക്ക് തള്ളി വിട്ടു.

നിറ മിഴികളാൽ പാർവതി മുഖം ഉയർത്തി..

ആരുടെയും മുഖത്ത് സഹതാപം എന്നൊരു ഭാവം അവൾ കണ്ടില്ല..

വെറുപ്പ് മാത്രം…..

“അച്ഛാ…… ഇവളെ ഞാൻ തിരികെ കൊണ്ട് പോയി വിടുക ആണ്…. ബാക്കി കാര്യങ്ങൾ ഒക്കെ ഒരു വക്കീലിനെ കണ്ട ശേഷം……”

അവൻ മൂർത്തി യെ നോക്കി പറഞ്ഞു.

അയാൾ മറുപടി ഒന്നും പറയാതെ മകനെ നോക്കി നിന്നതേ ഒള്ളു.

“അമ്മയ്ക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ ”
..
കാശി അവന്റെ അമ്മയായ സുഗന്ധി യുടെ അടുത്തേക്ക് ചെന്നു.

അവർ അപ്പോൾ പാർവതി യെ കുറിച്ചു ആയിരുന്നു ചിന്തിച്ചത്.

 

കുറച്ചു മുന്നേ, താൻ നിലവിളക്ക് കൊടുത്തു ഈ വീടിന്റെ മഹാലക്ഷ്മി ആയി സ്വീകരിച്ചു കൊണ്ട് വന്ന പെൺകുട്ടി ആണ്..

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവൾ എന്നന്നേക്കും ആയി ഇവിടെ നിന്നു പടിയിറങ്ങാൻ നിൽക്കുന്നു.

എന്തിനാണ് ഈ കുട്ടിയും കൂടി ഈ ചതിക്കു കൂട്ട് നിന്നത്….

ഫോൺ വിളിച്ചു സംസാരിച്ചപ്പോൾ, എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിരുന്നു എങ്കിൽ കാശി യോട് മാത്രം എങ്കിലും പറഞ്ഞു കൂടായിരുന്നോ ഇവൾക്ക്..

അവർക്കും ആ നിമിഷം പാർവതിയോട് അമർഷം ആണ് തോന്നിയത്..

കാശി ആണെങ്കിൽ എന്തോ ഓർത്തെന്ന പോലെ അവളുടെ അടുത്തേക്ക് വന്നു.

താൻ അണിയിച്ച താലി അവളുടെ മാറിൽ പറ്റി ചേർന്ന് കിടക്കുന്നു…

അത് കണ്ടപ്പോൾ അവന്റെ കടപ്പല്ലുകൾ ഞെരിഞ്ഞു…

ഒറ്റ കുതിപ്പിന് അവൻ ആ മഞ്ഞ ചരടിന്റെ അഗ്രം കൈക്കൽ ആക്കി..

വലിച്ചു പൊട്ടിക്കാൻ ആഞ്ഞതും ആരോ പിന്നിൽ നിന്നും അവനെ വിളിച്ചു..

“കാശി…..”

ശബ്ദം കേട്ട ഭാഗത്തേക്ക്‌ എല്ലാവരും നോക്കി……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!