Kerala
പൊതുസ്ഥലത്ത് അനുമതിയില്ലാതെ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്

പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും അനുമതിയില്ലാതെ സ്ഥിരമായോ താത്കാലികമായോ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കി. നിലവിൽ അനുമതിയില്ലാതെ സ്ഥാപിച്ച എല്ലാ കൊടിമരങ്ങളും നീക്കം ചെയ്യാനുള്ള സർക്കാർ നയം ആറ് മാസത്തിനകം രൂപീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു
കൊടിമരങ്ങളില്ലാത്ത ജംഗ്ഷനുകൾ കേരളത്തിൽ കുറവാണ്. രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും കൊടിമരങ്ങൾ നാൾക്കുനാൾ വർധിച്ചു വരുന്നു. വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിന് പുറമെ അപകടങ്ങൾക്കും വഴി വെക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി
തദ്ദേശ സ്വയംഭരണ സെക്രട്ടറി എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും രണ്ടാഴ്ചക്കുള്ളിൽ ഇതുസംബന്ധിച്ച സർക്കുലർ നൽകണം. നടപടികളിലെ പുരോഗതി സംബന്ധിച്ച് തദ്ദേശ സെക്രട്ടറി ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു.