Kerala

കാട്ടാക്കട അശോകൻ വധക്കേസ്: ആർഎസ്എസ് പ്രവർത്തകരായ അഞ്ച് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

സിപിഎം പ്രവർത്തകൻ കാട്ടാക്കട അശോകൻ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ശിക്ഷ വിധിച്ചു. ഒന്ന് മുതൽ 5 വരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ പിഴയുമാണ് വിധിച്ചത്

7, 10, 12 പ്രതികൾക്ക് ജീവപര്യന്തവും അമ്പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കേസിലെ എട്ട് പ്രതികളും ആർ എസ് എസ് പ്രവർത്തകരാണ്. ശംഭു, ശ്രീജിത്ത്, ഹരികുമാർ, ചന്ദ്രമോഹൻ, സന്തോഷ്, അഭിഷേക് പ്രശാന്ത്, സജീവ് എന്നിവരാണ് പ്രതികൾ

നേരത്തെ കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2013ലാണ് സിപിഎം പ്രവർത്തകനായ അശോകനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നത്.

Related Articles

Back to top button
error: Content is protected !!