KeralaSports

സല്‍മാന്‍ നിസാറിന് സെഞ്ച്വറി കേരളത്തിന് മികച്ച തുടക്കം

ബിഹാറിനെതിരെ 302 റണ്‍സ്

ബിഹാറിനെതിരായ രഞ്ജി ട്രോഫി അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം. ആദ്യ ദിനം കളി നിർത്തുന്പോൾ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 302 റൺസ് നേടിയിട്ടുണ്ട് കേരളാ ടീം.  ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിന്റെ ആദ്യ നിര പെടുന്നനെ പുറത്തായപ്പോള്‍ മധ്യ നിരയിലെ പ്രതീക്ഷകളാണ് കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 111 റണ്‍സ് എടുത്ത് ആറാമനായി ഇറങ്ങിയ സല്‍മാന്‍ നിസാറും 59 റണ്‍സ് എടുത്ത അഞ്ചാമന്‍ ഷോണ്‍ റോജറും ചേര്‍ന്ന് മികച്ച സ്‌കോറാണ് കേരളത്തിന് സമ്മാനിച്ചത്. ഒരുഭാഗത്ത് വിക്കറ്റുകള്‍ ഒന്നിന് പിറകെ ഒന്നായി വീണപ്പോഴും സല്‍മാന്‍ ക്രീസില്‍ ഉറച്ചു നിന്നു.

ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ സല്‍മാനും 11ാമന്‍ വൈശാഖ് ചന്ദ്രനുമാണ് ക്രീസില്‍. പത്താമനായി ക്രീസിലെത്തിയ എം ഡി നിധീഷ് 30 റണ്‍സുമായി സല്‍മാന് മികച്ച പിന്തുണ നല്‍കിയത് കേരളത്തിന് തുണയായി.

ഈ മത്സരത്തില്‍ കേരളം വിജയിക്കുകയും കര്‍ണാടക – ഹരിയാന മത്സരം സമനിലയിലയിലെങ്കിലും അവസാനിച്ചാല്‍ കേരളത്തിന് ക്വാര്‍ട്ടറില്‍ പ്രവേശിക്കാം. നിലവില്‍ കേരളത്തിനും കര്‍ണാടകക്കും ഒരേപോയിന്റാണുള്ളത്. കര്‍ണാടക തോല്‍ക്കുകയാണെങ്കില്‍ കേരളത്തിന് ക്വര്‍ട്ടര്‍ പ്രവേശനം ഉറപ്പിക്കാം.

അതേസമയം ഗ്രൂപ്പില്‍ അവസാന സ്ഥാനത്തുള്ള ബിഹാറിനെതിരെ കേരളത്തിന് വിജയം സുനിശ്ചിതമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം നിലവില്‍ കേരളത്തിന്റെ കൈകളിലാണ്.

ബിഹാറിന് വേണ്ടി ഹാര്‍ഷ് സിംഗും സച്ചിന്‍ കുമാര്‍ സിംഗും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

Related Articles

Back to top button
error: Content is protected !!