Sports

ക്രിക്കറ്റിലും ഫുട്‌ബോളിലും സഞ്ജു; സന്തോഷ് ട്രോഫിയില്‍ കേരളത്തെ നയിക്കുന്നത് സഞ്ജു

ടീമില്‍ 15 പുതുമുഖങ്ങള്‍

കോഴിക്കോട്: ഇനി ക്രിക്കറ്റില്‍ മാത്രമല്ല കേരളത്തിന്റെ ഫുട്‌ബോള്‍ ടീമിലും സഞ്ജു ഉണ്ടാകും. കേരള പോലീസിനെ പ്രതിനിധാനം ചെയ്യുന്ന എറണാകുളം സ്വദേശി സഞ്ജു ജി. 78ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ടീമില്‍ കേരളത്തിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സഞ്ജു ജി.

യോഗ്യതാ മത്സരങ്ങള്‍ക്കുള്ള കേരളത്തിന്റെ 22 അംഗ ടീമിനെ കോഴിക്കോട്ട് വെച്ചാണ് പ്രഖ്യാപിച്ചത്. സൂപ്പര്‍ ലീഗ് കേരളയില്‍ ഫോര്‍സ കൊച്ചിക്കായി മത്സരിച്ച പാലക്കാട് സ്വദേശിയായ ഗോള്‍കീപ്പര്‍ ഹജ്മല്‍ എസ് ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ ആസ്ഥാനമായുള്ള എഎഫ്സി എ ലൈസന്‍സ് ഉടമ ബിബി തോമസ് മുട്ടത്താണ് അഭിമാനകരമായ ടൂര്‍ണമെന്റില്‍ എട്ടാം കിരീടം ലക്ഷ്യമിടുന്ന ടീം കേരളയുടെ മുഖ്യ പരിശീലകന്‍.

നവംബര്‍ 20 നും 24 നും ഇടയില്‍ കോഴിക്കോട്ട് വെച്ച് ഗ്രൂപ്പ് എച്ചിലാണ് കേരളം യോഗ്യതാ മത്സരങ്ങള്‍ കളിക്കുക. കേരളത്തിന്റെ ആദ്യ മത്സരം റെയില്‍വേസിനെതിരെയാണ്. തുടര്‍ന്ന് ലക്ഷദ്വീപും പോണ്ടിച്ചേരിയും ആണ് എതിരാളികള്‍. ഗ്രൂപ്പ് ജേതാക്കളായി ഫൈനല്‍ റൗണ്ടിലെത്താമെന്ന പ്രതീക്ഷയിലാണ് കേരളം.

സ്‌ക്വാഡ്:ഗോള്‍കീപ്പര്‍മാര്‍: ഹജ്മല്‍ എസ്, മുഹമ്മദ് നിയാസ് കെ, മുഹമ്മദ് അസ്ഹര്‍ കെഡിഫന്‍ഡര്‍മാര്‍: സഞ്ജു ജി, മനോജ് എം, മുഹമ്മദ് അസ്ലം, ആദില്‍ അമല്‍, മുഹമ്മദ് റിയാസ് പിടി, ജോസഫ് ജസ്റ്റിന്‍മിഡ്ഫീല്‍ഡര്‍മാര്‍: അര്‍ജുന്‍ വി, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അര്‍ഷഫ്, നസീബ് റഹ്‌മാന്‍, സല്‍മാന്‍ കല്ലിയാത്ത് , നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റിഷാദ് ഗഫൂര്‍, മുഹമ്മദ് റോഷല്‍ പിപി, മുഹമ്മദ് മുഷ്‌റഫ്‌ഫോര്‍വേഡ്‌സ്: ഗനി നിഗം, മുഹമ്മദ് അജ്‌സല്‍, സജീഷ് ഇ, ഷിജിന്‍ ടി

Related Articles

Back to top button