Kerala
അഭിമാന മുഹൂർത്തത്തിനൊരുങ്ങി കേരളം; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. രാജ്ഭവനിലാണ് പ്രധാനമന്ത്രി ഇന്നലെ തങ്ങിയത്
രാവിലെ 9.45ന് വ്യോമസേനാ ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി രാജ്ഭവനിൽ നിന്ന് തിരിക്കും. 10.15ഓടെ വിഴിഞ്ഞം തുറമുഖത്ത് എത്തും. തുടർന്ന് തുറമുഖം നടന്നുകാണും. ഇതിന് ശേഷം 11 മണിയോടെ തുറമുഖം രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കും. 12.30ഓടെ തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കും
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ചുമതല എസ് പി ജി ഏറ്റെടുത്തിട്ടുണ്ട്. കടലിൽ കോസ്റ്റ് ഗാർഡും നേവിയും സുരക്ഷയൊരുക്കും.