നാണക്കേടില്‍ നിന്ന് കരകയറാന്‍ കേരളത്തിന് നാളെ നിര്‍ണായകം; ജയിക്കാം ഷമിയുടെ തീക്കാറ്റില്‍ ഭസ്മമായില്ലെങ്കില്‍…?
പരുക്ക് ടീമിനെ വേട്ടയാടുന്നു
വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് ഇന്ന് മൂന്നാം അങ്കം. സഞ്ജു സാംസണില്ലാതെ ഗ്രൗണ്ടിലിറങ്ങുന്ന കേരളത്തിന് ബംഗാളാണ് എതിരാളികള്‍. വിജയ് ഹസാരെ ട്രോഫിക്ക് വേണ്ടിയുള്ള ഗ്രൂപ്പ് മത്സരങ്ങളാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഹൈദരബാദിലെ എന്‍ എഫ് സി ഗ്രൗണ്ടിലാണ് നാളെത്തെ കേരളത്തിന്റെ മത്സരം.
നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി കേവലം രണ്ട് പോയിന്റുമായി കേരളം ഗ്രൂപ് ഇ യില്‍ അവസാനത്താണ്. ബറോഡയോടും ഡല്‍ഹിയോടും പൊരുതി തോറ്റ കേരളത്തിന്റെ മധ്യപ്രദേശുമായുള്ള കളി വിജയത്തിനരികെ മഴ കൊണ്ടുപോകുകയായിരുന്നു.
നാളെ രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന മത്സരത്തില്‍ ബിഹാറിനെതിരെ വിജയിക്കാനായില്ലെങ്കില്‍ മുഷ്താഖ് അലി ട്രോഫിയിലേത് പോലെ കേരളത്തിന് നാണംകെട്ട് മടങ്ങേണ്ടിവരും. എന്നാല്‍, വിജയിക്കുകയാണെങ്കില്‍ കേരളത്തിന് ക്വാര്‍ട്ടര്‍ സാധ്യതയുണ്ട്. തൃപുരയാണ് കേരളത്തിന്റെ അടുത്ത എതിരാളികള്‍.
ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ സല്‍മാന്‍ നിസാറാണ് കേരളാ സ്‌ക്വാഡിനെ നയിക്കുന്നത്. അഹ്‌മദ് ഇംറാനും അനന്ദ് കൃഷ്ണനും കേരളത്തിന്റെ ഓപ്പണറായിരിക്കും. ബേസില്‍ തമ്പിയാണ് കേരളത്തിന്റെ പ്രധാന ബൗളിംഗ് പ്രതീക്ഷ.
അതേസമയം, ഇന്ത്യയുടെ തീപ്പൊരു ബൗളര്‍ മുഹമ്മദ് ഷമിയുടെ സാന്നിധ്യമാണ് കേരളത്തിന്റെ മുട്ടുവിറപ്പിക്കുന്നത്. തങ്ങളുടെ ബാറ്റിംഗ് നിര ഷമിയുടെ തീപ്പാറും ബൗളിംഗില്‍ നിഷ്പ്രഭമായി പോകുമെന്ന് ഇവര്‍ ഭയക്കുന്നുണ്ട്.