Friday, 13 November 2026 About Us · Contact Us

22 മണിക്കൂർ നീണ്ട വിലാപയാത്ര, വിഎസ് വേലിക്കകത്ത് വീട്ടിൽ; അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസാഗരം

22 Hour Mourning Procession Vs At Home Inside The Fence - 22 മണിക്കൂർ നീണ്ട വിലാപയാത്ര, വിഎസ് വേലിക്കകത്ത് വീട്ടിൽ; അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസാഗരം

22 മണിക്കൂറിലധികം നീണ്ട വിലാപയാത്രക്കൊടുവിൽ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തിച്ചു. പതിനായിരക്കണക്കിന് ആളുകളുടെ ഇടയിലൂടെ തലസ്ഥാന നഗരത്തിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പുറപ്പെട്ട വിലാപയാത്രയാണ് ഇന്നുച്ചയ്ക്ക് 12.20ഓടെ വേലിക്കകത്ത് വീട്ടിൽ എത്തിയത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ജനം ആലപ്പുഴയിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ തുടങ്ങിയ വടക്കൻ ജില്ലകളിൽ നിന്നടക്കമുള്ള പ്രവർത്തകരും നേതാക്കളും സാധാരണക്കാരും ആലപ്പുഴിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുകയാണ്. ജനഹൃദയങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടാണ് വിലാപയാത്ര ഒടുവിൽ പുന്നപ്രയിൽ എത്തിച്ചേർന്നത്. വഴിയിലൂടനീളം ആയിരങ്ങളാണ് വിഎസിന് ആദരം അർപ്പിച്ച് കാത്തുനിന്നത്. വേലിക്കകത്ത് വീട്ടിൽ മുതിർന്ന നേതാക്കളടക്കം അന്ത്യാഞ്ജലി അർപ്പിക്കാനായി കാത്തുനിൽക്കുകയാണ്. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മുസ്ലിം ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും മന്ത്രിമാരും രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേരും വേലിക്കകത്ത് വീട്ടിൽ എത്തിയിട്ടുണ്ട് ഭൗതിക ശരീരം വീടിനുള്ളിൽ എത്തിച്ചു. പത്ത് മിനിറ്റ് നേരം കുടുംബാംഗങ്ങൾക്ക് മാത്രമായിരിക്കും ഈ സമയത്ത് കാണാനാകുക. ഇതിന് ശേഷം വീട്ടുമുറ്റത്തേക്ക് ഭൗതിക ശരീരം എത്തിക്കും. ഇവിടെ പൊതുദർശനം കഴിഞ്ഞ ശേഷം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലേക്കും റിക്രിയേഷൻ സെന്ററിലേക്കും എത്തിക്കും. വൈകിട്ട് വലിയ ചുടുകാട്ടിലാണ് വിഎസിന്റെ സംസ്‌കാരം തീരുമാനിച്ചിരിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

1 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

2 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

2 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

2 മണിക്കൂർ മുൻപ്
എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

3 മണിക്കൂർ മുൻപ്
കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

4 മണിക്കൂർ മുൻപ്