മദ്യലഹരിയിൽ കാറോടിച്ച് ഇടിച്ച് തെറിപ്പിച്ചത് 13 വാഹനങ്ങൾ; യുവാവിനെതിരെ കേസ്
കൊച്ചി നഗരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച യുവാവിനെതിരെ കേസ്. ഇന്നലെ അർധരാത്രി കുണ്ടന്നൂരിലായിരുന്നു സംഭവം. കൊല്ലം അഞ്ചൽ സ്വദേശി മഹേഷ് കുമാർ മദ്യലഹരിയിൽ കാറോടിച്ച് നിർത്തിയിട്ടിരുന്ന 13 വാഹനങ്ങളാണ് ഇടിച്ചുതെറിപ്പിച്ചത്. അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാർ മഹേഷിനെ തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഒടുവിൽ മരട് പോലീസെത്തി മഹേഷിനെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും ഇയാൾക്കെതിരെ കേസെടുത്ത് പറഞ്ഞുവിട്ടു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
