രഹസ്യ വിവരത്തെ തുടർന്ന് വേടന്റെ ഫ്ളാറ്റിൽ പരിശോധന; ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി
വേടൻ എന്നറിയിപ്പെടുന്ന റാപ്പർ ഹിരൺദാസ് മുരളിയുടെ ഫ്ളാറ്റിൽ ലഹരി പരിശോധന. ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി. വേടന്റെ തൃപ്പുണിത്തുറയിലെ ഫ്ളാറ്റിലാണ് പോലീസ് പരിശോധന നടത്തിയത്. ഫ്ളാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹല്യ വിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘമെത്തിയത്. ഒമ്പത് പേരടങ്ങുന്ന സംഘമാണ് ഈ സമയത്ത് ഫ്ളാറ്റിലുണ്ടായിരുന്നത്. വേടന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. വേടൻ ലഹരി ഉപയോഗിച്ചോ എന്നറിയാൻ മെഡിക്കൽ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് പ്രോഗ്രാം കഴിഞ്ഞ് വേടൻ തൃപ്പുണിത്തുറയിലെ ഫ്ളാറ്റിലെത്തിയത്. ഒപ്പമുണ്ടായിരുന്നവരെ കുറിച്ച് വിവരങ്ങൾ തേടും. മൂർച്ചയേറിയ വാക്കുകൾ കൊണ്ടുള്ള ഗാനങ്ങൾ എഴുതി ശ്രദ്ധേയനായ റാപ്പറാണ് വേടൻ.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ
