Wednesday, 11 November 2026 About Us · Contact Us

മുഖ്യമന്ത്രി കാണാതെ ഇന്റലിജൻസ് റിപ്പോർട്ട് എഡിജിപിയും പി ശശിയും പൂഴ്ത്തിവെച്ചു: പിവി അൻവർ

എഡിജിപി എംആർ അജിത് കുമാറിനെതിരെ കൂടുതൽ ആരോപണവുമായി പിവി അൻവർ എംഎൽഎ. ആർഎസ്എസ്-എഡിജപി ചർച്ചയുടെ ഇന്റലിജൻസ് റിപ്പോർട്ട് അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും ചേർന്ന് പൂഴ്ത്തിവെച്ചെന്ന് അൻവർ ആരോപിച്ചു. ആർഎസ്എസ്-എഡിജിപി ചർച്ചയുടെ ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി ആദ്യം കണ്ടിരുന്നില്ല. അജിത് കുമാറും പി ശശിയും ചേർന്ന് ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തി. വിശ്വസിക്കുന്നവർ ചതിച്ചാൽ ആർക്കും ഒന്നും ചെയ്യാനാകില്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യം ബോധ്യം വരുന്നതോടെ അത് തിരുത്തുമെന്നും പിവി അൻവർ പറഞ്ഞു സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയതെന്നും അൻവർ ആരോപിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറിക്കാൻ ശ്രമം; എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത, ഉടൻ സസ്‌പെൻഡ് ചെയ്തേക്കും

‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറിക്കാൻ ശ്രമം; എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത, ഉടൻ സസ്‌പെൻഡ് ചെയ്തേക്കും

11 Jul 2026

ഒടുവില്‍ അന്‍വറിനെ കൂടെ കൂട്ടാന്‍ യു ഡി എഫ്; പ്രചാരണ ജാഥയില്‍ പങ്കെടുക്കും

29 Jan 2025

വീണ്ടും പി വി അന്‍വര്‍; ജനങ്ങളുടെ ജീവന്‍ വെച്ച് സര്‍ക്കാര്‍ ലേലം വിളി നടത്തുന്നു

24 Jan 2025

ഈ അന്‍വറിന്റെ ഒരു ഗതികേട്; എല്‍ ഡി എഫില്‍ നിന്ന് പോരേം ചെയ്തു, യു ഡി എഫില്‍ അങ്ങ് എത്തിയതുമില്ല

13 Jan 2025

ഇളക്കം തട്ടാത്ത കോട്ടയോ…അതൊക്കെ പണ്ട്; വേണമെങ്കില്‍ പിണറായിക്കെതിരെയും മത്സരിക്കും

13 Jan 2025

അന്‍വറിന് സിക്‌സ് അടിക്കാന്‍ സാധിക്കില്ല; ഡക്കാകുമെന്ന് വിജയരാഘവന്‍

13 Jan 2025