Wednesday, 11 November 2026 About Us · Contact Us

റെക്കോർഡുകൾ തിരുത്തി മുന്നേറ്റം; സ്വർണവില ആദ്യമായി പവന് 58,000 കടന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. പവന് ഇന്ന് 320 രൂപയാണ് വർധിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി സ്വർണം പവന് വില 58,000 കടന്നു. 58,240 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത് ഗ്രാമിന് 40 രൂപ വർധിച്ച് 7280 രൂപയായി. കഴിഞ്ഞ 10 ദിവസത്തിനിടെ 2040 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് 255 രൂപയും വർധിച്ചു ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ചാർജും കൂടിച്ചേരുമ്പോൾ ഒരു പവൻ സ്വർണത്തിന് വില ഇതിലുമധികമാകും. ഈ വർഷം ജനുവരിയിൽ 45,920 രൂപയായിരുന്നു പവന്റെ വില.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ