Friday, 13 November 2026 About Us · Contact Us

മെസി വന്നില്ലെങ്കിൽ നിയമ നടപടിയെന്ന് ആന്റോ അഗസ്റ്റിൻ; കേരളത്തിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ എവിടെയും വരില്ല

Anto Agustin Says Legal Action Will Be Taken If Messi - മെസി വന്നില്ലെങ്കിൽ നിയമ നടപടിയെന്ന് ആന്റോ അഗസ്റ്റിൻ; കേരളത്തിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ എവിടെയും വരില്ല

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയടക്കമുള്ള അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാൻ അർജൻറീന ഫുട്‌ബോൾ അസ്സോസിയേഷന് 130 കോടി രൂപ നൽകിയിരുന്നെന്നും ഇനി വരാതിരിക്കുന്നത് ചതിയാണെന്നും വരാതിരുന്നാൽ നിയമ നടപടികൾ ആലോചിക്കുമെന്നുംറിപോർട്ടർ ടിവി ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ എം ഡി ആന്റോ അഗസ്റ്റിൻ. റിപോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കോർപറേഷൻ മെസ്സിയുൾപ്പെടുന്ന അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാൻ അസ്സോസിയേഷനുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഒക്ടോബർ മാസത്തിൽ കേരളത്തിൽ കളിക്കാമെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ സമ്മതിച്ചതാണ്. അതിന്റെ ഭാഗമായി ജൂൺ ആറിനാണ് അർജന്റീന ഫുട്‌ബോൾ അസോസിയേഷന് 130 കോടി രൂപ നൽകിയതെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു പണം വാങ്ങി തീയതി ഉറപ്പിച്ച ശേഷം വരാൻ പറ്റില്ലെന്ന് പറയുന്നത് ശരിയല്ല. മെസി വരുമെന്നും ഏഴ് ദിവസം ഇന്ത്യയിൽ ഉണ്ടാകുമെന്നുമായിരുന്നു കരാറിൽ ഉണ്ടായിരുന്നത്. അർജന്റീന ടീം വരില്ലെന്ന് അവർ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. 2026 ലോകകപ്പിന് ശേഷം വരാമെന്നാണ് പറയുന്നത്. അതിനോട് യോജിപ്പില്ലെന്നും അന്റോ അഗസ്റ്റിൻ പറഞ്ഞു. മെസി കേരളത്തിൽ വരുന്നില്ലെങ്കിൽ ഇന്ത്യയിൽ എവിടെയും വരില്ലെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

2 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

2 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

3 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

3 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

3 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

3 മണിക്കൂർ മുൻപ്