Thursday, 12 November 2026 About Us · Contact Us

അസി. കമാൻഡർ അജിത്തിന് വിനീതിനോട് വൈരാഗ്യം; സഹ കമാൻഡോകളുടെ മൊഴി പുറത്ത്

Asst Commander Ajiths Rivalry With Vineeth The Statement Of - അസി. കമാൻഡർ അജിത്തിന് വിനീതിനോട് വൈരാഗ്യം; സഹ കമാൻഡോകളുടെ മൊഴി പുറത്ത്

മലപ്പുറം അരീക്കോട് സ്‌പെഷ്യൽ ഓപറേഷൻ പോലീസ് ക്യാമ്പിൽ പോലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ സഹപ്രവർത്തകരുടെ മൊഴി പുറത്ത്. അസി. കമാൻഡർ അജിത്തിന് മരിച്ച വിനീതിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥതല പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നുമുള്ള ഗുരുതര ആരോപണമാണ് സഹപ്രവർത്തകരായ കമാൻഡോകളുടെ മൊഴിയുള്ളതെന്നാണ് വിവരം. വിനീതിന്റെ ആത്മഹത്യയിൽ കൊണ്ടോട്ടി ഡി.വൈ.എസ്.പി സേതുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിനീതിന്റെ സഹപ്രവർത്തകരായ എസ് ഒ ജി കമാൻഡോകളുടെ മൊഴി രേഖപ്പെടുത്തിയത്. മൂന്ന് വർഷം മുമ്പ് മറ്റൊരു കമാൻഡോ ആയ സുനീഷ് ട്രെയിനിംഗിനിടെ കുഴഞ്ഞു വീണ് മരിച്ചിരുന്നു. സുനീഷിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് വിനീത് ചോദ്യം ചെയ്തതാണ് അജിത്തിനുള്ള വൈരാഗ്യത്തിന് കാരണമെന്നാണ് മൊഴി നേരത്തെ മരണത്തിന് തൊട്ടുമുമ്പ് വിനീത് സുഹൃത്തിനയച്ച വാട്‌സാപ്പ് സന്ദേശത്തിലും മേലുദ്യോഗസ്ഥനായ അജിത്തിനെതിരെ സൂചനയുണ്ടായിരുന്നു. ഇക്കാര്യം ഡി.വൈ.എസ്.പി അന്വേഷിക്കുമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

10 Nov 2026
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

10 Nov 2026
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

10 Nov 2026
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

10 Nov 2026