Wednesday, 11 November 2026 About Us · Contact Us

കൈയ്യിൽ പണം വച്ചിട്ടാണ് കേന്ദ്രസർക്കാരിനെ കുറ്റം പറയുന്നത്; സിപിഎമ്മും കോൺഗ്രസും കള്ളം പറയുന്നു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: വയനാട് ദുരന്തം മുൻനിർത്തി കേന്ദ്രത്തെ പഴി ചാരുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രത്തിൽ നിന്ന് ധനസഹായം കിട്ടിയില്ലെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പണം കൈവശം വച്ചാണ് സംസ്ഥാന സർക്കാർ ദുരിതബാധിതരുടെ പുനരധിവാസം വൈകിപ്പിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസ് കള്ളപ്രചാരണം നടത്തുകയാണ്. ദുരന്തനിവാരണത്തിനും, പ്രതിരോധത്തിനും, പുനരധിവാസത്തിനും ആവശ്യമായ ഫണ്ട് സർക്കാരിന്റെ കൈവശമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ദേശീയ ദുരന്തമെന്ന വാക്ക് എടുത്ത് കളഞ്ഞത് യുപിഎ സർക്കാരാണ്. മൻമോഹൻ സിംഗ് ഭരിക്കുന്ന കാലത്താണ് ദേശീയ ദുരന്തം ഇല്ലെന്ന് പ്രഖ്യാപിച്ചത്. ഇപ്പാൾ സിപിഎമ്മിനൊപ്പം ചേർന്ന് കോൺഗ്രസ് കള്ളപ്രചാരണം നടത്തുകയാണ്. ദുരന്തവുമായി ബന്ധപ്പെട്ട വിശദമായ അപേക്ഷ നൽകേണ്ട സംസ്ഥാന സർക്കാർ അത് ചെയ്തിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കൂടാതെ എൽ 1, എൽ 2, എൽ 3 തുടങ്ങി ഏത് ലെവലിലുള്ള സഹായങ്ങളും മോദി സർക്കാർ നൽകാൻ തയ്യാറാണ്. എന്നാൽ എന്തുകൊണ്ട് സംസ്ഥാന സർക്കാർ അപേക്ഷകൾ സമർപ്പിക്കുന്നില്ല. എന്തുകൊണ്ട് സർവകക്ഷി യോഗം സർക്കാർ സംഘടിപ്പിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. സമഗ്രമായ പുനരധിവാസ പാക്കേജ് ഇതുവരെയും കേരള സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഇതൊന്നും ചെയ്യാതെ കൈയ്യിൽ പണമില്ലെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കടുപ്പിച്ച് സിപിഐ; ഉപനേതാവ് പദവി ഇല്ലെങ്കിൽ സഭയിൽ സിപിഐഎമ്മിനോട് സഹകരിക്കില്ലെന്ന് സിപിഐ

കടുപ്പിച്ച് സിപിഐ; ഉപനേതാവ് പദവി ഇല്ലെങ്കിൽ സഭയിൽ സിപിഐഎമ്മിനോട് സഹകരിക്കില്ലെന്ന് സിപിഐ

31 Jul 2026
പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

31 Jul 2026
​’വിഴിഞ്ഞം കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം’; കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

​’വിഴിഞ്ഞം കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം’; കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

15 Jul 2026
പിണറായിയെപ്പോലെ ഒളിച്ചല്ല കണ്ടത്, പരസ്യമായിത്തന്നെയാണ്; ഹിന്ദു ഐക്യവേദി കൂടിക്കാഴ്ചാ വിവാദത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

പിണറായിയെപ്പോലെ ഒളിച്ചല്ല കണ്ടത്, പരസ്യമായിത്തന്നെയാണ്; ഹിന്ദു ഐക്യവേദി കൂടിക്കാഴ്ചാ വിവാദത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

15 Jul 2026
“വടിയും നീട്ടി നിൽക്കേണ്ട, പറയാനുണ്ടെങ്കിൽ ഞാൻ പറയും”; വിഴിഞ്ഞം വിവാദ ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

“വടിയും നീട്ടി നിൽക്കേണ്ട, പറയാനുണ്ടെങ്കിൽ ഞാൻ പറയും”; വിഴിഞ്ഞം വിവാദ ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

11 Jul 2026
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർവത്ര ദുരൂഹത; അദാനിക്ക് എവിടുന്ന് കിട്ടി ഈ ധൈര്യം?: പിണറായി വിജയൻ

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർവത്ര ദുരൂഹത; അദാനിക്ക് എവിടുന്ന് കിട്ടി ഈ ധൈര്യം?: പിണറായി വിജയൻ

04 Jul 2026