കണ്ണൂരിൽ കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂരിൽ കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ ഏഴര പാറാപ്പള്ളി കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മമ്പറം കായലോട് സ്വദേശി ഫർഹാൻ റൗഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ചയാണ് ഫർഹാനെ കടലിൽ കാണാതായത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം ലഭിച്ചത് സുഹൃത്തിനൊപ്പം പാറക്കെട്ടിലിരിക്കുമ്പോഴാണ് ശക്തമായ തിരയടിച്ച് ഫർഹാൻ കടലിൽ വീണത്. സമീപത്തെ പാറക്കെട്ടിൽ പിടിച്ചുനിന്ന സുഹൃത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ഫർഹാനായുള്ള തെരച്ചിൽ പിന്നാലെ ആരംഭിച്ചിരുന്നു. എന്നാൽ പ്രതികൂലമായ കാലാവസ്ഥാ രക്ഷാദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

Tags

Share this story