തിരുവനന്തപുരം ജില്ലാ കോടതിയിൽ ബോംബ് ഭീഷണി; ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു
തിരുവനന്തപുരം ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതിന് പിന്നാലെ ബോംബ് സ്‌ക്വാഡ് കോടതിയിലെത്തി പരിശോധന നടത്തുകയാണ്. ഇന്നലെ കൊല്ലം, കോട്ടയം, പാലക്കാട് കലക്ടറേറ്റുകളിലും ബോംബ് ഭീഷണി വന്നിരുന്നു. എക്‌സ്‌പ്ലോസീവ് ഡിവൈസുകൾ കലക്ടറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ വെച്ചിട്ടുണ്ടെന്നും പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം കലക്ടർമാരുടെ മെയിലിലേക്കാണ് സന്ദേശമെത്തിയത്. പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസം ഹൈക്കോടതിയിലും ബോംബ് ഭീഷണി വന്നിരുന്നു. ആർഡിഎക്‌സ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശത്തിൽ പറഞ്ഞിരുന്നത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ
