Wednesday, 11 November 2026 About Us · Contact Us

52-ാമത് സ്കൂള്‍ കായികമേളയുടെ സമാപനത്തില്‍ സംഘര്‍ഷം: പൊലീസ് മര്‍ദിച്ചെന്ന് വിദ്യാര്‍ത്ഥികൾ

കൊച്ചി: 52-ാമത് സ്കൂള്‍ കായികമേളയുടെ സമാപപനച്ചടങ്ങിനിടെ പ്രതിഷേധം. സ്‌കൂളുകൾക്ക് പോയിന്റുകള്‍ നല്‍കിയതിലെ ചില കാര്യങ്ങളാണ് സംഘർഷത്തിനിടയാക്കിയത്. പ്രതിഷേധം രൂക്ഷമായതോടെ വിദ്യാർത്ഥികളെ പൊലീസുകാർ മർദ്ദിച്ചു. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. സംഘർഷത്തെ തുടർന്ന് മന്ത്രി വി ശിവൻകുട്ടിയെ വേദിയില്‍ നിന്നും മാറ്റി. കഴിഞ്ഞ വർഷം വരെ സ്കൂള്‍ കിരീടത്തിനായി സ്പോർട്സ് സ്കൂളുകളെ പരിഗണിച്ചിരുന്നില്ല. സമാപന സമ്മേളനം തുടങ്ങി പകുതിയായപ്പോഴായാണ് സ്പോർട്സ് സ്‌കൂളുകളെയും സ്കൂള്‍ കിരീടത്തിനായി പരിഗണിക്കുന്നുവെന്ന വിവരം പുറത്തുവരുന്നത്. 55 പോയിന്റു നേടിയ ജി വി രാജ സ്കൂളിന് രണ്ടാം സ്ഥാനം നല്‍കാനാണ് തീരുമാനം ഉണ്ടായത്. തിരുനാവായ നാവാ മുകുന്ദ സ്കൂള്‍ പോയിന്റ് അടിസ്ഥാനത്തില്‍ രണ്ടാമതെത്തിയിരുന്നു. ഇതോടെ രണ്ടും മൂന്നും സ്ഥാനം പ്രതീക്ഷിച്ചിരുന്ന സ്കൂളുകള്‍ക്ക് മൂന്നും നാലും സ്ഥാനമാണ് ലഭിച്ചത്. ജിവി രാജയ്‌ക്ക് രണ്ടാം സ്ഥാനം നല്‍കിയതില്‍ ഉദ്യോഗസ്ഥരുടെ കളിയെന്നു ആരോപിച്ചു നാവാ മുകുന്ദ, മാർ ബേസില്‍ സ്കൂളുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രതിഷേധിച്ചതാണ് സംഘർഷത്തിന് കാരണം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്‌കൂളുകള്‍ക്ക് തോന്നിയപോലെ ഫീസ് കൂട്ടാനാവില്ലെന്ന് അഡെക്; പരമാവധി വര്‍ധനവ് 15 ശതമാനം മാത്രം

12 Nov 2024

തിരുച്ചിറപ്പള്ളിയിൽ എട്ട് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; പരിശോധന തുടരുന്നു

03 Oct 2024
വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

17 മണിക്കൂർ മുൻപ്
കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

17 മണിക്കൂർ മുൻപ്
സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

18 മണിക്കൂർ മുൻപ്
ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

19 മണിക്കൂർ മുൻപ്