തരൂരിനെ കൂടുതൽ പ്രകോപിപ്പിക്കേണ്ടെന്ന് കോൺഗ്രസ്; പരസ്യ പ്രസ്താവനകൾ വിലക്കി

തരൂരിനെ കൂടുതൽ പ്രകോപിപ്പിക്കേണ്ടെന്ന് കോൺഗ്രസ്; പരസ്യ പ്രസ്താവനകൾ വിലക്കി
അതൃപ്തി പരസ്യമാക്കിയ ശശി തരൂരിനോട് തത്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിൽ കോൺഗ്രസ് നേതൃത്വം. നിലവിലെ നിലപാട് തുടരാൻ തന്നെയാണ് എഐസിസി നിർദേശം നൽകിയിരിക്കുന്നത്. തരൂരിനെ കൂടുതൽ പ്രകോപിപ്പിക്കുന്ന പ്രതികരണങ്ങളുണ്ടാകില്ല. പരസ്യ പ്രസ്താവനകൾ വേണ്ടെന്നും നിർദേശം നൽകിയിട്ടുണ്ട് നിലമ്പൂരിലേക്ക് തന്നെ ആരും പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന് തരൂർ തുറന്നടിച്ചിരുന്നു. ഒരു മിസ് കോൾ പോലും ആരും നൽകിയില്ലെന്നും കോൺഗ്രസ് നേതൃത്വവുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും തരൂർ പറഞ്ഞിരുന്നു. എന്നാൽ ക്ഷണിച്ചില്ലെന്ന തരൂരിന്റെ പരാതി കോൺഗ്രസ് തള്ളി. പാർട്ടി പുറത്തിറക്കിയ ലിസ്റ്റിൽ തരൂർ സ്റ്റാർ ക്യാമ്പയിനറാണ്. നിലമ്പൂരിൽ ആരും ക്ഷണിച്ചിട്ടല്ല വന്നതെന്നും കോൺഗ്രസ് പറയുന്നു.

Tags

Share this story