ആലപ്പുഴ തുറവൂരിൽ സഹകരണ സംഘം സെക്രട്ടറിയെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ തുറവൂരിൽ സഹകരണ സംഘം സെക്രട്ടറിയെ ഓഫീസിനോട് ചേർന്ന മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം സെക്രട്ടറി കെഎം കുഞ്ഞുമോൻ(52)ആണ് മരിച്ചത്. ഇന്ന് രാവിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീ എത്തിയപ്പോൾ ബാങ്കിന്റെ ഷട്ടർ ഉയർത്തിയ നിലയിലും മുന്നിലെ ഇരുമ്പ് ഗേറ്റ് പൂട്ടിയ നിലയിലുമായിരുന്നു. താക്കോൽ വെക്കുന്ന സ്ഥലം നോക്കിയെത്തിയപ്പോഴാണ് സംഘത്തോട് ചേർന്നുള്ള മുറിയിൽ സെക്രട്ടറി തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അരൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Tags

Share this story