വേടനെ വനംവകുപ്പ് വേട്ടയാടിയെന്ന് സിപിഎം; വേടൻ പാവപ്പെട്ടവരുടെ പ്രതിനിധിയെന്ന് എംവി ഗോവിന്ദൻ
വേടനെതിരായ പുലിപ്പല്ല് കേസിൽ വനംവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വേടനെ അറസ്റ്റ് ചെയ്തതിലും ജാമ്യത്തിൽ വിട്ടതിലും സിപിഎമ്മിന് എതിർപ്പില്ല. വേടൻ പാവപ്പെട്ടവരുടെ പ്രതിനിധിയാണ്. പുലിപ്പല്ല് കേസിൽ ഗൗരവപൂർണമായ പരിശോധന വേണമെന്നും. ഒരുതരത്തിലും വേട്ടയാടപ്പെടലിലേക്ക് പോകരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു സുഹൃത്തുക്കളുമായി ചേർന്ന് കഞ്ചാവ് ഉപയോഗിച്ചെന്നത് വേടൻ തന്നെ സമ്മതിച്ചിട്ടുള്ളതാണ്. ആ സമ്മതിച്ച കുറ്റത്തിന് മേലെ പോലീസ് നിലപാട് സ്വീകരിച്ചു. കേസിൽ ജാമ്യം കൊടുത്ത് വിടുകയും ചെയ്തു. അതിന്റെ കൂടെ പുലിയുടെ പല്ല് ഉപയോഗിച്ചെന്ന കേസ് മുതൽ ഗൗരവതരമായി പരിശോധിക്കേണ്ടതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു അതേസമയം പുലിപ്പല്ല് കേസെടുത്തതിലെ ജാഗ്രത കുറവ് പരിശോധിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വേടനെ പോലുള്ള ആളുകളുടെ പ്രശ്നം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്മത പുലർത്തണം. സമൂഹം ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ പക്വത വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ
