കാസർഗോഡ് വീരമല കുന്നിൽ വിള്ളൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം
കാസർഗോഡ്: ദേശീയ പാത നിർമാണത്തിന്‍റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്ത ചെറുവത്തൂർ വീരമല കുന്നിൽ വിള്ളൽ കണ്ടെത്തി. ഡ്രോൺ സർവേയിലാണ് ഒന്നിലധികം വിള്ളലുകൾ കണ്ടെത്തിയിരിക്കുന്നത്. നീലേശ്വരം മുതൽ കാലിക്കടവ് വരെയുള്ള സ്ഥലത്താണ് നീളത്തിലും കുത്തനെയുമുള്ള വിള്ളലുകളുള്ളത്. മേഘ കൺസ്ട്രക്ഷൻ കമ്പനി നിർമാണം നടത്തുന്ന മൂന്നാമത്തെ റീച്ചിലുള്ള പ്രദേശമാണ് വീരമലക്കുന്ന്. വ്യാഴാഴ്ച രാവിലെ കലക്റ്റർ ഉൾപ്പെടെയുള്ള സംഘം നടത്തിയ ഡ്രോൺ പരിശോധനയിലാണ് വിള്ളൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബേവിഞ്ചയിൽ മണ്ണിടിയിൽ കണ്ടെത്തിയതോടെയാണ് ജില്ലാ ഭരണകൂടം സർവേ നടത്തിയത്. വീരമല കുന്നിന് താഴെ 30 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. അപകട സാധ്യത നിലനിൽക്കുന്നുണ്ടെന്നത് വാസ്തവമാണെങ്കിലും നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് അതിതീവ്ര മഴ ലഭിച്ചാൽ കുന്നിൽ നിന്നും മണ്ണ് ഊർന്നു പോരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും
