ഡൽഹിയിലെ തെരുവ് നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റണം; വീഴ്ചയുണ്ടായാൽ നടപടിയെന്ന് സുപ്രീം കോടതി
ഡൽഹിയിയിൽ തെരുവ് നായ നിയന്ത്രണത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. നായ്ക്കൾക്ക് ഷെൽട്ടറുകൾ സജ്ജമാക്കാൻ മുൻസിപ്പാലിറ്റികളും മറ്റ് ഏജൻസികളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും കോടതി നിർദേശം നൽകി. നായകളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി കഴിഞ്ഞാൽ ഒരുകാരണവശാലും അവയെ തെരുവിലേക്ക് വിടരുതെന്നും കോടതി പറഞ്ഞു. ഡൽഹിയിൽ പേവിഷബാധയേറ്റുള്ള മരണവും നായ്ക്കളുടെ ആക്രമണവും വർധിച്ചതോടെയാണ് സുപ്രീം കോടതിയുടെ നടപടി. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ വാദം മാത്രമേ കേൾക്കൂവെന്നും നായ സ്‌നേഹികളുടെയും മറ്റാരുടെയും ഹർജികൾ പരിഗണിക്കില്ലെന്നും കോടതി പറഞ്ഞു. നായകളെ പിടികൂടുന്നതിനെതിരെ ആരെങ്കിലും രംഗത്തുവന്നാൽ അവർക്കെതിരെയും നടപടിയെടുക്കും. ഇത് പൊതുജന നന്മക്ക് വേണ്ടിയുള്ളതാണ്. ഇതിൽ ഒരുതരത്തിലുമുള്ള വികാരവും ഉൾപ്പെടുന്നില്ലെന്നും കോടതി ഉത്തരവിട്ടു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
