ധനരാജ് വധക്കേസ്: മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്; അഞ്ച് ലക്ഷം രൂപ പിഴയും
കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പ്രതികൾ അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം.
ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. 2016 ജൂലൈ 11നാണ് ധനരാജ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
കേസിൽ ആകെ 20 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ ആദ്യ മൂന്ന് പ്രതികൾ മാത്രമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. മറ്റ് പ്രതികളെ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. പത്ത് വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് കേസിൽ ശിക്ഷാവിധി ഉണ്ടായിരിക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണം; 80 വ്യാജ അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി ദീപ്തി മേരി വർഗീസ്

മെസി തട്ടിപ്പ് കേസ്: കോടതിയിൽ റിപ്പോർട്ട് നൽകി എസ്ഐടി; വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ

പാലക്കാട് സ്കൂൾ വെടിവയ്പ്പ്; വിദ്യാർഥിയുടെ അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്, തോക്ക് മുത്തച്ഛന്റേതെന്ന് കണ്ടെത്തൽ

ഡൽഹിയിലെ കഫേയിൽ യുവതിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ അറസ്റ്റിൽ

റാസൽഖൈമ വാഹനാപകടം: മരിച്ചവരിൽ രണ്ട് മലയാളികൾ; തിരിച്ചറിഞ്ഞത് കണ്ണൂർ സ്വദേശികളെ
