Wednesday, 11 November 2026 About Us · Contact Us

എഡിഎമ്മിനെ അധിക്ഷേപിക്കാൻ കലക്ടർ സാഹചര്യമൊരുക്കിയോ; ഇടപെടാതിരുന്നത് ദുരൂഹമെന്ന് സുധാകരൻ

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സർക്കാരും സിപിഎമ്മും വെള്ളം ചേർക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എഡിഎമ്മിന്റെ മരണത്തിൽ ഉത്തരവാദിയായ പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെക്കാൻ സിപിഎം നിർദേശിച്ചത് ഗത്യന്തരമില്ലാതെയാണ്. ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്നുള്ള താത്കാലിക പിൻമാറ്റം മാത്രമാണിത് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും ദിവ്യയെ സംരക്ഷിക്കുന്ന നിലപാട് സിപിഎം നേതൃത്വം സ്വീകരിക്കും. ആത്മഹത്യ ചെയ്ത എഡിഎമ്മിന്റെ ഇടത് അനുകൂല കുടുംബമാണെന്ന പരിഗണന പോലും നൽകാതെ വ്യാജ അഴിമതി ആരോപണം ഉയർത്തി മരണശേഷവും നവീൻ ബാബുവിനെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിച്ചത് യാത്രയയപ്പ് ചടങ്ങിനിടെ എഡിഎമ്മിനെ അധിക്ഷേപിക്കുന്നതിന് പി പി ദിവ്യക്ക് നാടകീയ സാഹചര്യം ഒരുക്കുന്നതിൽ ജില്ലാ കലക്ടർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണം. ക്ഷണിക്കാതെ യോഗത്തിലേക്ക് ദിവ്യ കടന്നുവന്നത് ആസൂത്രിതമായ ഇടപെടലിന്റെ ഭാഗമാണെന്ന ആക്ഷേപമുണ്ട്. ദിവ്യ എഡിഎമ്മിനെ അധിക്ഷേപിക്കുമ്പോൾ ജില്ലാ കലക്ടർ ഇടപെടാതെ ഇരുന്നതും ദുരൂഹമാണെന്നും സുധാകരൻ പറഞ്ഞു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അവര്‍ക്ക് അന്തോം കുന്തോം ഉണ്ടോ; എന്‍ എം വിജയന്റെ കുടുംബത്തെ ആക്ഷേപിച്ച് കെ സുധാകരന്‍

07 Jan 2025

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; പി പി ദിവ്യക്ക് തിരിച്ചടിയായി വിജിലന്‍സ് റിപോര്‍ട്ട്

25 Dec 2024

കെ സുധാകരന് പാർട്ടിയെ നയിക്കാനുള്ള ആരോഗ്യമുണ്ട്; മാറ്റേണ്ട കാര്യമില്ലെന്ന് മുരളീധരൻ

09 Dec 2024

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറില്ല; അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്ന് സുധാകരൻ

09 Dec 2024

സുധാകരനെ പിന്തുണച്ച് സതീശൻ വിരുദ്ധ പക്ഷം; നേതൃമാറ്റം ആവശ്യമെന്ന് പുതുതല മുറ നേതാക്കൾ

09 Dec 2024

പി പി ദിവ്യ അധിക്ഷേപിച്ചതിനുള്ള മനോവിഷമത്തിൽ നവീൻ ബാബു ജീവനൊടുക്കി; സർക്കാർ സത്യവാങ്മൂലം

07 Dec 2024