സുധാകരനെ പിന്തുണച്ച് സതീശൻ വിരുദ്ധ പക്ഷം; നേതൃമാറ്റം ആവശ്യമെന്ന് പുതുതല മുറ നേതാക്കൾ
കെപിസിസിയിൽ നേതൃമാറ്റത്തെ കുറിച്ചുള്ള ചർച്ച ഉയർന്നതോടെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് പോര് സജീവമായി. കെ സുധാകരനെ പിന്തുണച്ച് ഒരു വിഭാഗവും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള വടംവലിയുമായി മറുവിഭാഗവും രംഗത്തിറങ്ങി. കെ സുധാകരൻ മാറേണ്ടതില്ലെന്ന് ആദ്യം പറഞ്ഞത് ശശി തരൂരാണ്. സുധാകരൻ മാറുകയാണെങ്കിൽ പ്രതിപക്ഷ നേതാവും മാറട്ടെയെന്ന സൂചനയും തരൂർ മുന്നോട്ടുവെച്ചിരുന്നു അതേസമയം നേതൃമാറ്റം ആവശ്യമാണെന്ന നിലപാടിലാണ് പുതുതലമുറ നേതാക്കൾ. രമേശ് ചെന്നിത്തല, കെ മുരളീദരൻ തുടങ്ങിയ നേതാക്കളെല്ലാം കെപിസിസി പ്രസിഡന്റ് ഇപ്പോൾ മാറേണ്ടെന്ന നിലപാടുള്ളവരാണ്. വിഡി സതീശൻ വിരുദ്ധ പക്ഷത്തുള്ളവരാണ് സുധാകരന് പിന്തുണ അറിയിക്കുന്നത്. എന്നാൽ സംഘടന ചലിക്കാതെ പ്രതിപക്ഷ പ്രവർത്തനം ശരിയാകില്ലെന്നതാണ് സതീശൻ ചൂണ്ടിക്കാണിക്കുന്നത്. കെപിസിസിയിൽ അഴിച്ചുപണി വേണമെന്ന് സതീശൻ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ആര് പുതിയ അധ്യക്ഷനായാലും തലമുറ മാറ്റം വേണമെന്നാണ് പുതുതലമുറ നേതാക്കളുടെ ആവശ്യം. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ഇവർ പറയുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പൊലീസിന്‍റെ കേരളപ്പിറവി ദിനാഘോഷ പരേഡിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അഭിവാദ്യം സ്വീകരിക്കും

റൈഹാൻ വാദ്രയുടെ ചിത്രപ്രദർശനം കേരളത്തിൽ നടത്താമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സർക്കാർ വീണ്ടും വായ്പ എടുക്കുന്നു; പൊതുവിപണിയിൽ നിന്ന് 1800 കോടി രൂപ കടമെടുക്കും

സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല; പെൺമക്കൾ എന്നല്ല മക്കൾക്ക് പകർന്ന് നൽകണമെന്നാണ് പറഞ്ഞത്: മുഖ്യമന്ത്രി വിഡി സതീശൻ
