സാങ്കേതിക രഹസ്യം പുറത്തറിയരുത്: യുദ്ധവിമാനം ഹാംഗറിലേക്ക് മാറ്റില്ലെന്ന് ബ്രിട്ടീഷ് നാവിക സേന
സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം ഹാംഗറിലേക്ക് മാറ്റാതെ ബ്രിട്ടീഷ് നാവികസേന. യുഎസ് നിർമിത എഫ് 35 ബി വിമാനത്തിന്റെ സാങ്കേതിക രഹസ്യങ്ങൾ മറ്റുള്ളവർ അറിയാതിരിക്കാനാകാം ബ്രിട്ടീഷ് നാവികസേന ഇത്തരമൊരു നിലപാട് എടുത്തതെന്നാണ് കരുതുന്നത്. ഏറ്റവും വിലയേറിയ യുദ്ധവിമാനങ്ങളിൽ ഒന്നാണിത്. വിമാനം പാർക്ക് ചെയ്യാൻ എയർ ഇന്ത്യ ഹാംഗർ സൗകര്യം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കൂടിയാലോചനകൾക്കും അവസാനവട്ട പരിശോധനകൾക്കും ശേഷമേ വിമാനം ഹാംഗറിലേക്ക് മാറ്റണോയെന്ന കാര്യം തീരുമാനിക്കൂവെന്ന് ബ്രിട്ടീഷ് നാവികസേന അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് യുദ്ധവിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കിയത്. അറ്റകുറ്റപ്പണി ഇവിടെ നടക്കാതെ വന്നാൽ സൈന്യത്തിന്റെ ചരക്കുവിമാനത്തിൽ യുദ്ധവിമാനം തിരികെ കൊണ്ടുപോകുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും
