കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ എട്ടംഗ സംഘം; കൊച്ചി ഡിസിപി കെ സുദർശൻ ചുമതല വഹിക്കും
കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ പുതിയ സംഘം. കൊച്ചി ഡിസിപി കെ. സുദർശന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുക. പഴയ അന്വേഷണ സംഘത്തിലെ വി.കെ രാജു മാത്രമാണ് പുതിയ സംഘത്തിലും ഉള്ളത്. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിനാണ് കേസിന്റെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് സർക്കാർ വീണ്ടും തയാറെടുക്കുന്നത്. നേരത്തെ പൊലീസിലെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ച് റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നു. പുനരന്വേഷണത്തിന് കോടതിയുടെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ കേസിൽ അന്വേഷണം ആരംഭിക്കും. തിരൂർ സതീഷിന്റെ മൊഴി രേഖപ്പെടുത്തി പ്രാഥമിക വിവര ശേഖരണം നടത്തുമെന്നാണ് വിവരം. കൊടകരയിൽ പിടികൂടിയ മൂന്നരക്കോടിയുടെ കുഴൽപ്പണം ബി.ജെ.പി. ഓഫീസിൽ എത്തിച്ചാണ് കടത്തിയതെന്നായിരുന്നു തിരൂർ സതീഷ് വെളിപ്പെടുത്തൽ.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
കൊടകര കള്ളപ്പണ കേസ്: കുറ്റപത്രം ഉടൻ നൽകും, അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇ ഡി
കൊടകര കുഴൽപ്പണക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
കൊടകര കുഴല്‍പ്പണം: വീണ്ടും അന്വേഷിക്കാന്‍ ഡി ജി പിക്ക് നിര്‍ദേശം നല്കി മുഖ്യമന്ത്രി
കുഴൽപ്പണ കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജൻമാരോട് പ്രതികരിക്കാനില്ലെന്ന് സുരേന്ദ്രൻ
കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണം വേണം; നിർദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
