കൊടകര കുഴൽപ്പണക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട സെഷൻസ് കോടതി. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി വികെ രാജുവാണ് പബ്ലിക് പ്രോസിക്യൂട്ടർ വഴി കോടതിയെ സമീപിച്ചത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആറ് ചാക്കുകളിലായാണ് കൊണ്ടുവന്നത്, കേസിലെ മുഖ്യസാക്ഷിയായ ധർമരാജനാണ് പണം കൊണ്ടുവന്നത് തുടങ്ങിയ വെളിപ്പെടുത്തലുകളായിരുന്നു വന്നത്. പണം കൊണ്ടുവന്ന ധർമരാജന് കെ സുരേന്ദ്രനുമായി ബന്ധമുണ്ടെന്നും തിരൂർ സതീഷ് മൊഴി നൽകിയിരുന്നു തന്റെ വെളിപ്പെടുത്തലുകൾ വന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് നയമാണ് ഉണ്ടാകുന്നതെന്ന് സതീഷ് അടുത്തിടെ ആരോപിച്ചിരുന്നു. തന്നിൽ നിന്നും മതിയായ മൊഴിയെടുക്കൽ അന്വേഷണ സംഘം നടത്തിയിട്ടില്ലെന്നും ഇയാൾ ആരോപിച്ചു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
കൊടകര കള്ളപ്പണ കേസ്: കുറ്റപത്രം ഉടൻ നൽകും, അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇ ഡി
കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ എട്ടംഗ സംഘം; കൊച്ചി ഡിസിപി കെ സുദർശൻ ചുമതല വഹിക്കും
കൊടകര കുഴല്‍പ്പണം: വീണ്ടും അന്വേഷിക്കാന്‍ ഡി ജി പിക്ക് നിര്‍ദേശം നല്കി മുഖ്യമന്ത്രി
കുഴൽപ്പണ കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജൻമാരോട് പ്രതികരിക്കാനില്ലെന്ന് സുരേന്ദ്രൻ
കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണം വേണം; നിർദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
