പെൻഷൻ തുക മറ്റൊരാൾക്ക് നൽകി; കൊട്ടാരക്കരയിൽ വയോധികയെ ഭർത്താവ് വെട്ടിക്കൊന്നു
കൊല്ലം കൊട്ടാരക്കരയിൽ വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. വെട്ടിക്കവല ചിരട്ടക്കോണം സ്വദേശിനി 76കാരിയായ ഓമനയെയാണ് ഭർത്താവ് കുട്ടപ്പൻ കൊലപ്പെടുത്തിയത്. കുട്ടപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. ഓമനയെ കൊലപ്പെടുത്തിയ വിവരം കുട്ടപ്പൻ മൂത്ത മകളെ വിളിച്ച് അറിയിക്കുകയായിരുന്നു. കശുവണ്ടി ഫാക്ടറിയിലെ മുൻ ജീവനക്കാരിയായിരുന്നു ഓമന. ഇളയ മകൾക്കൊപ്പമാണ് ഓമനയും കുട്ടപ്പനും താമസിച്ചിരുന്നത്. മൂത്ത മകൾ അറിയിച്ചതനുസരിച്ച് ഇളയ മകൾ വാതിലിൽ തട്ടി വിളിച്ചപ്പോഴാണ് ഓമനയെ ചോരയിൽ കുളിച്ച നിലയിൽ കണ്ടത്. തുടർന്ന് പോലീസെത്തി കുട്ടപ്പനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പെൻഷനായി ലഭിച്ച തുക ഓമന കുട്ടപ്പനറിയാതെ മറ്റൊരാൾക്ക് നൽകിയതാണ് കൊലപാതകത്തിന് കാരണം. തർക്കത്തിനിടെ കയ്യിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് കുട്ടപ്പൻ ഓമനയെ കൊലപ്പെടുത്തിയത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ
