പോളണ്ടിൽ എയർ ഷോ റിഹേഴ്സലിനിടെ എഫ് 16 യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് മരിച്ചു
പോളണ്ടിലെ റാഡോമിൽ എയർ ഷോ റിഹേഴ്സലിനിടെ പോളണ്ട് വ്യോമസേനയുടെ എഫ് 16 യുദ്ധ വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു. വാർത്ത പോളീഷ് ഉപപ്രധാനമന്ത്രി വ്ളാഡിസ്ലാവ് കോസിനിയാക് സ്ഥിരീകരിച്ചു. വ്യോമസേനക്ക് കനത്ത നഷ്ടമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു രാജ്യത്തെ എപ്പോഴും സമർപ്പണത്തോടെയും ധൈര്യത്തോടെയും സേവിച്ച ഉദ്യോഗസ്ഥനെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു അപകടകാരണം വ്യക്തമല്ല. വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് ഈയാഴ്ച നടത്താനിരുന്ന എയർ ഷോ റദ്ദാക്കി
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
