സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 440 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 440 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 57,840 രൂപയായി. ഡിസംബർ രണ്ടിന് 56,720 രൂപയിലെത്തിയ ശേഷം പിന്നീട് സ്വർണത്തിന് വില ഉയരുന്നതാണ് കണ്ടിരുന്നത് ഗ്രാമിന് 55 രൂപ കുറഞ്ഞ് 7230 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വൻ തോതിൽ ലാഭമെടുപ്പ് ഉണ്ടായതിനെ തുടർന്നുള്ള വിൽപ്പന സമ്മർദമാണ് ആഭ്യന്തര വിപണിയിൽ സ്വർണവില ഇടിയാൻ കാരണമായത് അതേസമയം ആഗോള വിപണിയിൽ സ്വർണവില ഉയർന്നു. സ്‌പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 2688.29 ഡോളറിലെത്തി.

Tags

Share this story