ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; നെടുമങ്ങാട് ഹോട്ടലുടമക്ക് ദാരുണാന്ത്യം
തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമ മരിച്ചു. നെടുമങ്ങാട് മാണിക്കപ്പുരത്തെ ആർഷ ഫാസ്റ്റ് ഫുഡ് ഹോട്ടലുടമ വിജയനാണ് മരിച്ചത്. സ്‌ഫോടനത്തിന് പിന്നാലെ കടയുടെ ഷട്ടർ താഴെ വീണതിനാൽ വിജയൻ കടയ്ക്കുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. രാവിലെ ഭാര്യക്കും കൊച്ചുമകനുമൊപ്പമാണ് വിജയൻ കടയിലെത്തിയത്. പതിനൊന്നരയോടെ ഭാര്യയും കൊച്ചുമകനും തിരികെ പോയി. ഉച്ചയ്ക്ക് 12 മണിയോടെ വിജയൻ അടുക്കള ഭാഗത്തുണ്ടായിരുന്ന സമയത്താണ് പൊട്ടിത്തെറി നടന്നത്. ഫയർ ഫോഴ്‌സ് എത്തി ഷട്ടർ വെട്ടിപ്പൊളിച്ചാണ് വിജയന്റെ മൃതദേഹം പുറത്തെടുത്തത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
