റെക്കോർഡുകൾ തിരുത്തി മുന്നേറി സ്വർണവില; ഇന്നും വില വർധനവ്
സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് ഇന്ന് 80 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,880 രൂപയായി. സംസ്ഥാനത്ത് ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന വിലയാണ് ഇത്. ഗ്രാമിന് 10 രൂപ വർധിച്ച് 7110 രൂപയായി പശ്ചിമേഷ്യയിൽ സംഘർഷം കനത്തത് ഇന്ധനമാക്കിയാണ് സ്വർണക്കുതിപ്പ്. രാജ്യാന്തര സ്വർണവില കഴിഞ്ഞ ആഴ്ച നേരിയ തോതിൽ കുറഞ്ഞിരുന്നു. കേരളത്തിൽ റെക്കോഡ് കടന്ന് വില കുതിച്ചതോടെ വിൽപനയിൽ പോയ വാരം വലിയ കുറവുണ്ടായിട്ടുണ്ട്. ഡിമാൻഡ് വലിയ തോതിൽ താഴ്ന്നെന്ന് വ്യാപാരികളും പറയുന്നു. നവംബറിൽ അമേരിക്ക വീണ്ടും പലിശ കുറച്ചേക്കുമെന്ന സൂചനകളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ അയവ് വരാത്തതും വിലക്കയറ്റത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സ്വര്‍ണവിലയിൽ വീണ്ടും വർദ്ദനവ്; ഒറ്റയടിക്ക് കേറിയത് 2120 രൂപ

സ്വർണവില വീണ്ടും മുകളിലേക്ക്; തുടർച്ചയായ നാലാം ദിവസവും വില വർധനവ്

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ വർധനവ്; ഇന്ന് പവന് 200 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് വീണ്ടും 58,000 രൂപ കടന്നു

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുത്തനെ ഉയർന്നു; പവന് ഇന്ന് 640 രൂപ വർധിച്ചു
