സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 640 രൂപ ഉയർന്നു
Jun 12, 2025, 11:35 IST
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ഇന്ന് 640 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,800 രൂപയിലെത്തി. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് മാത്രം പവന് 1240 രൂപ വർധിച്ചു ഗ്രാമിന് ഇന്ന് 80 രൂപ വർധിച്ച് 9100 രൂപയിലെത്തി. രണ്ട് ദിവസം കൊണ്ട് 155 രൂപയാണ് ഗ്രാമിന് വർധിച്ചത്. രാജ്യാന്തര സ്വർണവില ഔൺസിന് 46 ജോളർ മുന്നേറി 3371 ഡോളറിലെത്തി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 65 രൂപ ഉയർന്ന് 7480 രൂപയിലെത്തി. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 118 രൂപയിൽ തുടരുകയാണ്
