സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് ഇന്ന് 600 രൂപ ഉയർന്നു
Jun 11, 2025, 11:35 IST
സംസ്ഥാനത്ത് സ്വർണവിലയിൽ ഒരിടവേളക്ക് ശേഷം വീണ്ടും കുതിപ്പ്. പവന് ഇന്ന് 600 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില വീണ്ടും 72,000 കടന്നു. 72,160 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത് ഗ്രാമിന് 75 രൂപ ഉയർന്ന് 9020 രൂപയിലെത്തി. ചൊവ്വാഴ്ച 71,560 രൂപയിലായിരുന്നു പവന്റെ വ്യാപാരം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വില താഴ്ന്നതോടെ ആഭരണപ്രേമികൾ പ്രതീക്ഷയിലായിരുന്നു. അഞ്ച് ദിവസത്തിനിടെ 1500 ഓളം രൂപ ഇടിഞ്ഞ ശേഷമാണ് സ്വർണവില വീണ്ടും തിരികെ കയറുന്നത്. വരും ദിവസങ്ങളിലും വില വർധനവിന് സാധ്യതയുണ്ടെന്നാണ് കരുതുന്നത്.
