ഹേമചന്ദ്രൻ വധക്കേസ്: ബംഗളൂരുവിൽ വിമാനമിറങ്ങിയ മുഖ്യപ്രതി നൗഷാദിനെ കസ്റ്റഡിയിലെടുത്തു
ഹേമചന്ദ്രൻ കൊലക്കേസ് മുഖ്യപ്രതി നൗഷാദിനെ കോഴിക്കോട് പോലീസ് കസ്റ്റഡിയിലെടുത്തു. സൗദിയിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ഉടൻ കേരളത്തിലെത്തിക്കും. ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യയാണെന്ന് ഇയാൾ വിദേശത്ത് നിന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നു. കൊലപാതകമെന്ന് പറയുന്നത് തെറ്റാണെന്നും മൃതദേഹം കണ്ടപ്പോൾ സുഹൃത്തുക്കൾ പറഞ്ഞത് അനുസരിച്ചാണ് കുഴിച്ചിട്ടതെന്നും വീഡിയോയിൽ നൗഷാദ് പറഞ്ഞിരുന്നു എന്നാൽ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തിൽ തന്നെയാണെന്ന് പോലീസ് പറയുന്നു. തെറ്റ് പറ്റിപ്പോയെന്ന് പറഞ്ഞ് നൗഷാദ് അന്വേഷണ സംഘത്തിന് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. ഒന്നര വർഷം മുമ്പ് കാണാതായ ഹേമചന്ദ്രന്റെ മൃതദേഹം ജൂൺ 28നാണ് തമിഴ്‌നാട് ചേരമ്പാടിയിലെ വനത്തിൽ നിന്നും കണ്ടെത്തിയത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ
