Friday, 13 November 2026 About Us · Contact Us

മർകസ് നോളജ് സിറ്റിയിലെ എച്ച് ടി ഐ ഇലക്ട്രോണിക് പ്രൊഡക്ഷന്‍ ലാബ് ഉദ്ഘാടനം ചെയ്തു

Hti Electronic Production Lab Inaugurated At Markaz - മർകസ് നോളജ് സിറ്റിയിലെ എച്ച് ടി ഐ ഇലക്ട്രോണിക് പ്രൊഡക്ഷന്‍ ലാബ് ഉദ്ഘാടനം ചെയ്തു

നോളജ് സിറ്റി : മര്‍കസ് നോളജ് സിറ്റിയിലെ ഇലക്ട്രോണിക് പ്രൊഡക്ട് മാനുഫാക്ചറിംഗ് കമ്പനിയായ ഹോഗര്‍ ടെക്‌നോളജീസ് ആന്‍ഡ് ഇന്നൊവേഷന്‍സി (HTI) ലെ പ്രൊഡക്ഷന്‍ ലാബ് ഉദ്ഘാടനം ചെയ്തു. ബഹുവന്ദ്യരായ വ്യവസായ മന്ത്രി പി രാജീവാണ് ലാബ് ഉദ്ഘാടനം ചെയ്തത്. നേരത്തെ, നോളജ് സിറ്റി സന്ദര്‍ശിച്ചപ്പോള്‍ മന്ത്രി തന്നെയായിരുന്നു പ്രൊഡക്റ്റ് ലോഞ്ച് ചെയ്തത്. ഇതിന്റെ സന്തോഷം മന്ത്രി പ്രകടിപ്പിച്ചു. ഒരേസമയത്ത് നാല് തരത്തിലുള്ള ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ വരെ നിര്‍മിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ലാബ് സജ്ജീകരിച്ചിട്ടുള്ളത്. ഹൈബ്രിഡ് സ്ട്രീറ്റ് ലൈറ്റ്, ഫ്‌ളഡ് ലൈറ്റ്, ഓക്‌സി ജനറേറ്റര്‍, എല്‍ ഇ ഡി ബള്‍ബുകള്‍, ഇ- ബൈസിക്കിള്‍ ആസ്സെബ്ലിങ് തുടങ്ങിയവയാണ് പുതിയ ലാബില്‍ ഉത്പാദിപ്പിക്കുന്നത്. മാനുഫാക്ചറിംഗിന് പുറമെ പ്രൊഡക്ട് സര്‍വീസിംഗ്, ക്വാളിറ്റി ചെക്കിംഗ് തുടങ്ങിയവയും ലാബില്‍ നടക്കുന്നുണ്ട്. അതോടൊപ്പം, പുതിയ ഉത്പന്നങ്ങളുടെ കണ്ടെത്തലിനും ഗവേഷണങ്ങള്‍ക്കും (Research & Development ) സൗകര്യമൊരുക്കുന്ന ആർ ആൻഡ്‌ ഡി വിങ്ങും ലാബിന്റെ അനുബന്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്. നോളജ് സിറ്റി സി എഫ് പി എം ഒയും എച്ച് ടി ഐ ഡയറക്ടറുമായ ഡോ. നിസാം റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എം എല്‍ എ, മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, ന്യൂനപക്ഷ കമ്മീഷന്‍ എ സൈഫുദ്ദീന്‍ ഹാജി, നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, എച്ച് ടി ഐ. സി ഇ ഒ മുഹമ്മദ് നാസിം പാലക്കല്‍, ഡയറക്ടര്‍ മൂസ നവാസ് എം എസ് സംബന്ധിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

2 മണിക്കൂർ മുൻപ്
തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

2 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

13 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

15 മണിക്കൂർ മുൻപ്
മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

16 മണിക്കൂർ മുൻപ്
പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

17 മണിക്കൂർ മുൻപ്