Wednesday, 11 November 2026 About Us · Contact Us

വീട്ടില്‍ സാധാനം വാങ്ങാനെത്തിയ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ആകാശ് തില്ലങ്കേരിയുടെ ഉറ്റ സുഹൃത്ത് അറസ്റ്റില്‍

വീട്ടില്‍ സാധാനം വാങ്ങാനെത്തിയ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആകാശ് തില്ലങ്കേരിയുടെ ഉറ്റസുഹൃത്തും കൂട്ടാളിയുമായ ജിജോ തില്ലങ്കേരി അറസ്റ്റില്‍. അയല്‍വാസിയായ യുവതി നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വധിച്ച കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഉറ്റ സുഹൃത്താണ് ജിജോയെന്ന് പോലീസ് വ്യക്തമാക്കി. മുഴക്കുന്ന് പൊലീസ് ആണ് ജിജോയെ അറസ്റ്റ് ചെയ്തത്. നേരത്തേ യുവതിയുടെ പരാതിയില്‍ ജിജോക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നവംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ സാധനം വാങ്ങാന്‍ എത്തിയ ദളിത് യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി ചൂണ്ടിക്കാട്ടി. പീഡന ശ്രമവുമായി ബന്ധപ്പെട്ട കാര്യം പുറം ലോകം അറിഞ്ഞാല്‍ തന്റെ മക്കളെ അപായപ്പെടുത്തുമെന്ന് ജിജോ തില്ലങ്കേരി പറഞ്ഞുവെന്നാണ് യുവതിയുടെ മൊഴി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന് പരാതി; ആറ് വിദ്യാർത്ഥികൾക്കെതിരെ കേസ്

04 Jul 2026

അര്‍ധരാത്രിയില്‍ സിഗരറ്റ് ആവശ്യപ്പെട്ട് വാതില്‍ മുട്ടി; തരില്ലെന്ന് പറഞ്ഞതോടെ നാല് പേര്‍ ചേര്‍ന്ന് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു

24 Jan 2025

പ്രതികള്‍ രാജ്യത്തിന്റെ രീതി പഠിക്കട്ടെ…; യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് ശിക്ഷ വിധിച്ചത് വെറും 15 മാസം

14 Jan 2025

മകന്‍ ഉള്‍പ്പെട്ട കഞ്ചാവ് കേസ് കാരണം ഒരു പോസ്റ്റ് പോലും ഇടാന്‍ വയ്യാതെയായി അഡ്വ. പ്രതിഭാ എം എല്‍ എക്ക്

31 Dec 2024

14കാരിയെ മാസങ്ങളോളം പീഡിപ്പിച്ചു; അച്ഛനും മുത്തച്ഛനും അറസ്റ്റിൽ

28 Dec 2024

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

28 Dec 2024