അഭിമാന മുഹൂർത്തത്തിനൊരുങ്ങി കേരളം; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. രാജ്ഭവനിലാണ് പ്രധാനമന്ത്രി ഇന്നലെ തങ്ങിയത് രാവിലെ 9.45ന് വ്യോമസേനാ ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി രാജ്ഭവനിൽ നിന്ന് തിരിക്കും. 10.15ഓടെ വിഴിഞ്ഞം തുറമുഖത്ത് എത്തും. തുടർന്ന് തുറമുഖം നടന്നുകാണും. ഇതിന് ശേഷം 11 മണിയോടെ തുറമുഖം രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കും. 12.30ഓടെ തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കും പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ചുമതല എസ് പി ജി ഏറ്റെടുത്തിട്ടുണ്ട്. കടലിൽ കോസ്റ്റ് ഗാർഡും നേവിയും സുരക്ഷയൊരുക്കും.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ
