മലപ്പുറത്ത് കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു; 16 യാത്രക്കാർക്ക് പരുക്ക്
മലപ്പുറത്ത് കെഎസ്ആർടിസി ബസ് തല കീഴായി മറിഞ്ഞ് അപകടം. തലപ്പാറയിലാണ് സംഭവം. പാടത്തേക്കാണ് ബസ് മറിഞ്ഞത്. പതിനാറ് യാത്രക്കാർക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല ഇന്നലെ രാത്രി പത്തരയ്ക്ക് ശേഷമാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്ന് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടമായ ബസ് പാടത്തേക്ക് മറിയുകയായിരുന്നു അപകട സമയത്ത് മുപ്പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ബെംഗളൂരുവിൽ സിഗ്നലിൽ നിർത്തിയിട്ടിരുന്ന വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസ് ഇടിച്ചു കയറി; നിരവധിപ്പേർക്ക് പരിക്ക്, ഡ്രൈവർമാരുടെ നില ഗുരുതരം
