കാസർകോട് ദേശീയപാതയിൽ മണ്ണിടിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു

കാസർകോട് ദേശീയപാതയിൽ മണ്ണിടിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു
കാസർകോട് കനത്ത മഴയിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞു. കാസർകോടിനും ചെർക്കളക്കുമിടയിൽ ബേവിഞ്ചയിലാണ് സംഭവം. സംരക്ഷണ ഭിത്തിയിലെ മണ്ണിടിഞ്ഞ് ദേശീയപാതയിലേക്ക് വീഴുകയായിരുന്നു. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. കുന്നിൻമുകളിലുള്ള വീടുകളും അപകടാവസ്ഥയിലാണ്. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയാണ് തുടരുന്നത്. ശക്തമായ മഴയിൽ മതിലിടിഞ്ഞ് കണ്ണൂർ കൊളച്ചേരി സ്വദേശിനി സരോജിനിയുടെ വീടിന് വിള്ളൽ സംഭവിച്ചു. ചേലേരി സിവി ആരിഫയുടെ വീടിന്റെ മതിൽ തകർന്ന് തൊട്ടടുത്തുള്ള രണ്ട് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു തളിപ്പറമ്പിൽ കനത്ത മഴയിൽ തെങ്ങ് വീണ് നാല് പേർക്ക് പരുക്കേറ്റു. പുഞ്ചയിൽ ജയിംസിന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. കുടുംബത്തിലെ നാല് പേരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags

Share this story