12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് മുങ്ങിയ മദ്രസ അധ്യാപകൻ 7 മാസത്തിന് ശേഷം പിടിയിൽ
കൊണ്ടോട്ടിയിൽ 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് മുങ്ങിയ മദ്രസ അധ്യാപകൻ ഏഴ് മാസങ്ങൾക്ക് ശേഷം പിടിയിൽ. പെരിന്തൽമണ്ണ കൊളത്തൂർ കൊണ്ടെത്ത് മുഹമ്മദ് ഷ്റഫിനെയാണ്(33) പിടികൂടിയത്. കഴിഞ്ഞ വർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഏഴ് മാസങ്ങൾക്ക് ശേഷം അറസ്റ്റ് പീഡനത്തിന് ശേഷം ഇരയായ കുട്ടിയുടെ പരാതിയിൽ കേസ് എടുത്തതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഡൽഹി, അജ്മീർ, ഹൈദരാബാദ്, മംഗലാപുരം എന്നിവിടങ്ങളിലാണ് ഏഴ് മാസങ്ങളിലായി ഒളിവിൽ കഴിഞ്ഞത്. പോലീസിന്റെ നിരന്തരമായ അന്വേഷണത്തിനൊടുവിൽ സെക്കന്തരാബാദിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. പോലീസ് പുറകെ വരുന്നുവെന്ന് മനസ്സിലാക്കിയ ഇയാൾ ഇവിടെ നിന്ന് ട്രെയിനിൽ മംഗലാപുരത്തേക്ക് കടന്നു. ട്രെയിനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കുട്ടികളെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ മുമ്പും മൂന്ന് കേസുകളുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും
