അമേരിക്കയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനി മരിച്ചു
Apr 23, 2025, 15:04 IST
അമേരിക്കയിൽ മലയാളി വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് വടകര സ്വദേശിനി ഹെന്നയാണ്(21) മരിച്ചത്. ന്യൂജേഴ്‌സിയിലെ റട്ട്‌ഗേസ് യൂണിവേഴ്‌സിറ്റി വിദ്യാർഥിനിയായിരുന്നു. കോളേജിലേക്ക് പോകുന്ന വഴി ഹെന്ന സഞ്ചരിച്ച കാറിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടമുണ്ടായത്. വടകര സ്വദേശി അസ്ലം-സാജിദ ദമ്പതികളുടെ മകളാണ് ഹന്ന. രക്ഷിതാക്കൾക്കൊപ്പം ന്യൂജേഴ്‌സിയിലാണ് താമസിച്ചിരുന്നത്.
