Friday, 13 November 2026 About Us · Contact Us

നാട്ടിൽ കലാപമുണ്ടാക്കാനാണ് വിഭജന ഭീതി ദിനാചരണം സംഘടിപ്പിച്ചതെന്ന് എംവി ജയരാജൻ

Mv Jayarajan Says That The Partition Fear Day Celebration - നാട്ടിൽ കലാപമുണ്ടാക്കാനാണ് വിഭജന ഭീതി ദിനാചരണം സംഘടിപ്പിച്ചതെന്ന് എംവി ജയരാജൻ

വിഭജന ഭീതി ദിനാചരണം സംഘടിപ്പിച്ചത് നാട്ടിൽ കലാപം ഉണ്ടാക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. കേരളത്തിൽ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇവിടെ കലാപമുണ്ടാക്കാൻ സിപിഎം അനുവദിക്കില്ലെന്നും എം വി ജയരാജൻ പറഞ്ഞു. അനുരാഗ് താക്കൂർ വയനാടിനെക്കുറിച്ച് പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിഞ്ഞെന്നും വിവാദ പ്രസ്താവനകൾ സ്ഥിരമായി നടത്തി ഭിന്നത ഉണ്ടാക്കുന്ന ആളാണ് അദ്ദേഹമെന്നും ജയരാജൻ പറഞ്ഞു. എവിടെ ബിജെപിയുണ്ടോ അവിടെ കളളവോട്ട് ഉണ്ടെന്നും സംസ്ഥാനത്ത് ബിജെപിക്ക് സ്വാധീനമുളള മേഖലകളിൽ വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ട്. ഇതേ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു. ഗവർണറാണ് വിഭജന ഭീതി ദിനം നടത്തണമെന്ന് സർക്കുലർ ഇറക്കിയത്. എന്നാൽ സർക്കാർ ഇതിനെ എതിർത്തിരുന്നു. കാസർകോട് ഗവ. കോളേജുകൾ അടക്കം വിവിധ കോളേജുകളിൽ എബിവിപി വിഭജന ഭീതി ദിനം ആചരിച്ചിരുന്നു.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

2 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

3 മണിക്കൂർ മുൻപ്
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

3 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

4 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

4 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

4 മണിക്കൂർ മുൻപ്