Wednesday, 11 November 2026 About Us · Contact Us

കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ; സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷനിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. മനുഷ്യനെ മനുഷ്യനായി കാണണമെന്നും പെൻഷൻ ലഭിക്കാത്തുമൂലം ജീവനക്കാർ ആത്മഹത്യ ചെയ്യുന്നതിൽ സർക്കാരിന് സങ്കടം തോന്നാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു ഒന്നോ രണ്ടോ പേർ ആത്മഹത്യ ചെയ്യുന്ന കാര്യത്തിലും സങ്കടം വേണ്ടേയെന്ന് കോടതി ചോദിച്ചു. ഒന്നോ രണ്ടോ പേർ അവരുടെ സാഹചര്യം കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും അതിൽ സർക്കാരിന് വിഷമമുണ്ടെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി. സാമ്പത്തി ബുദ്ധിമുട്ടാണ് പെൻഷൻ വൈകുന്നതിന് കാരണമാകുന്നതെന്നും സർക്കാർ പറഞ്ഞു ആഗസ്റ്റ് മാസത്തെ പെൻഷൻ ഒരാഴ്ചക്കുള്ളിൽ നൽകണമെന്നും സെപ്റ്റംബർ മാസത്തെ പെൻഷൻ വൈകരുതന്നും കോടതി നിർദേശിച്ചു. നിരാശപ്പെട്ട കടുത്ത തീരുമാനമെടുക്കുന്നതിലേക്ക് ആളുകളെ കൊണ്ടെത്തിക്കരുതെന്നും കോടതി വിമർശിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ശബരിമലയിൽ ഭക്തജനത്തിരക്ക് വർധിച്ചു : ദീർഘദൂര സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

15 Dec 2024

ഡ്രൈവര്‍മാരുടെ ഉറക്കം നിരീക്ഷിക്കാന്‍ ക്യാമറ; കെ എസ് ആര്‍ ടി സിയില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുമെന്ന് മന്ത്രി ഗണേഷ് കുമാര്‍

14 Dec 2024

ക്ഷേമ പെൻഷൻ തട്ടിപ്പ്: ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 സർക്കാർ ജീവനക്കാർ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തൽ

27 Nov 2024

500 രൂപക്ക് സ്‌കൂള്‍ വിദ്യാര്‍ഥികളെ ടൂറിന് കൊണ്ടുപോകാന്‍ കെ എസ് ആര്‍ ടി സി

26 Nov 2024

കാറുമായി കൂട്ടിയിടിച്ചു; കെഎസ്ആർടിസി ബസിന്റെ ടയറുകൾ ആക്‌സിൽ അടക്കം വേർപെട്ടു

18 Nov 2024

ശബരിമല: ആദ്യഘട്ടത്തിൽ 383 കെഎസ്ആർടിസി ബസുകൾ; നിലയ്ക്കൽ – പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും

17 Nov 2024