Friday, 13 November 2026 About Us · Contact Us

മഞ്ചേശ്വരം കൊലപാതകത്തിന് കാരണം സ്വത്ത് തർക്കം; അടിയേറ്റ് മരിച്ചെന്ന് കരുതിയാണ് അമ്മയെ കത്തിച്ചതെന്ന് പ്രതി

Property Dispute Was The Reason For Manjeswaram Murder - മഞ്ചേശ്വരം കൊലപാതകത്തിന് കാരണം സ്വത്ത് തർക്കം; അടിയേറ്റ് മരിച്ചെന്ന് കരുതിയാണ് അമ്മയെ കത്തിച്ചതെന്ന് പ്രതി

കാസർകോട് മഞ്ചേശ്വരത്ത് മകൻ അമ്മയെ കൊലപ്പെടുത്തി കത്തിച്ചത് സ്വത്ത് തർക്കത്തെ തുടർന്ന്. മഞ്ചേശ്വരം സ്വദേശി ഹിൽഡയാണ് മരിച്ചത്. വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതി തരാൻ മകൻ മെൽവിൻ ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാത്തതാണ് കൊലപാതകത്തിന് കാരണമായത്. അടിയേറ്റ് ഹിൽഡ മരിച്ചെന്ന് കരുതിയാണ് കത്തിച്ചതെന്നാണ് മെൽവിന്റെ മൊഴി. മദ്യപിച്ച ശേഷം എന്നും അമ്മയുമായി തർക്കമുണ്ടാകുമായിരുന്നുവെന്ന് പ്രതി മൊഴി നൽകി. വീടും സ്ഥലവും ബാങ്കിൽ പണയം വെക്കാനായിരുന്നു മെൽവിന്റെ നീക്കം. അമ്മയെ പിന്തുണച്ചതാണ് അയൽവാസി ലോലിതയെയും ആക്രമിക്കാൻ കാരണം. സംഭവശേഷം ഒളിവിൽ പോയ മെൽവിനെ ഉഡുപ്പിയിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ഹിൽഡയുടെ മൃതദേഹത്തിൽ മർദനമേറ്റ പാടുകളും വീട്ടിനുള്ളിലും പരിസരത്തും രക്തക്കറയും കണ്ടെത്തിയിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

2 മണിക്കൂർ മുൻപ്
പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

2 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

2 മണിക്കൂർ മുൻപ്
അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

5 മണിക്കൂർ മുൻപ്
ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

5 മണിക്കൂർ മുൻപ്
അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും

6 മണിക്കൂർ മുൻപ്