Friday, 13 November 2026 About Us · Contact Us

20 വർഷം മുന്‍പുള്ള കേസെങ്കിലും ശിക്ഷ ഓഴിവാക്കാനാവില്ല; 6 മാസം തടവ് ഒറ്റ ദിവസമാക്കി ചുരുക്കി

Punishment Cannot Be Avoided Even If The Case Was 20 Years - 20 വർഷം മുന്‍പുള്ള കേസെങ്കിലും ശിക്ഷ ഓഴിവാക്കാനാവില്ല; 6 മാസം തടവ് ഒറ്റ ദിവസമാക്കി ചുരുക്കി

കൊച്ചി: പ്രണയം എതിർത്തതിന്‍റെ പേരിൽ യുവതിയുടെ അച്ഛനെ ബൈക്കിടിപ്പിച്ച് വീഴ്ത്തിയെന്ന 20 വർഷം മുന്‍പുള്ള കേസിൽ ശിക്ഷയൊഴിവാക്കാതെ ഹൈക്കോടതി. എന്നാൽ യുവതിയുടെ അച്ഛന് ചെറിയ പരുക്കുകൾ മാത്രമായി രക്ഷപ്പെട്ടതിനാൽ 2000 രൂപ പിഴ എന്നത് 50,000 ആയി വർധിപ്പിച്ച ശേഷം 6 മാസം തടവ് ശിക്ഷ ഒറ്റ ദിവസം ചുരുക്കി നൽകി. അതേസമയം, ശിക്ഷയില്‍ ഇളവുനല്‍കുന്നതിനെ എതിര്‍ത്ത് യുവതിയുടെ പിതാവും ഹൈക്കോടതിയിലെത്തി. എന്നാൽ മകൾ വിവാഹം കഴിച്ച് സ്വസ്ഥമായി താമസിക്കുകയാണെന്ന് കോടതി ഓർമപ്പെടുത്തി. 2005 മേയ് 11-നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. രാത്രി 9.20-ന് ജോലികഴിഞ്ഞ് തിരിച്ച് പോകുമ്പോൾ യുവതിയുടെ പിതാവിനെ പിന്നിൽനിന്ന് ഇയാൾ ബൈക്കിടിച്ച് വീഴ്ത്തിയെന്നായിരുന്നു കേസ്. അപകടത്തിൽ ചുണ്ടിനാണ് മുറിവേറ്റത്. മകളുമായുള്ള ഹർജിക്കാരന്‍റെ സ്നേഹബന്ധം ചോദ്യംചെയ്തതിനായിരുന്നു ആക്രമണമെന്നായിരുന്നു പരാതി. കേസിൽ ആദ്യം കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയും പിന്നീട് സെഷൻസ് കോടതിയും 6 മാസം സാധാരണതടവ് ശിക്ഷ വിധിച്ചു. തുടർന്നാണ് കൊല്ലം സ്വദേശിയായ ഇയാൾ ഹൈക്കോടതിയിലെത്തിയത്. മാരകായുധമുപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു കേസ്. എന്നാൽ ആക്രമണമല്ല, സാധാരണ അപകടമായിരുന്നുവെന്നും ബൈക്ക് മാരകായുധമല്ലെന്നും ഹർജിക്കാരന്‍ വാദവുമുന്നയിച്ചു. എന്നാൽ ഇത് സാധാരണ അപകടമല്ലെന്നത് സാക്ഷിമൊഴികളിൽ നിന്നും വ്യക്തമാണെന്നും, ബൈക്കിടിക്കുന്നത് മരണത്തിനുവരെ കാരണമാകാമെന്നും കോടതി വിലയിരുത്തി. ഇതോടെ യുവാവിന്‍റെ വാദങ്ങൾ തള്ളിയ കോടതി ജയിൽ ശിക്ഷ കുറച്ച് പിഴ 50,000 ആയി വർധിപ്പിച്ച് യുവതിയുടെ പിതാവിന് നൽകാനും ഉത്തരവടുകയായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

1 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

1 മണിക്കൂർ മുൻപ്
എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

2 മണിക്കൂർ മുൻപ്
കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

3 മണിക്കൂർ മുൻപ്
പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

4 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

4 മണിക്കൂർ മുൻപ്