Friday, 13 November 2026 About Us · Contact Us

പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം; കോൺഗ്രസ് നേതാക്കളുമായി ഇന്ന് നിർണായക ചർച്ച

Phone Hacking Case Registered Against Pv Anwar - ഫോൺ ചോർത്തൽ: പിവി അൻവറിനെതിരെ കേസെടുത്തു
ഫോൺ ചോർത്തൽ: പിവി അൻവറിനെതിരെ കേസെടുത്തു

പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ഇന്ന് നിർണായക ചർച്ച. കോൺഗ്രസ് നേതാക്കൾ ഇന്ന് പി വി അൻവറുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും. തൃണമൂൽ കോൺഗ്രസിനെ ഒഴിവാക്കി വന്നാൽ മുന്നണി പ്രവേശനമാകാം എന്നാണ് കോൺഗ്രസ് നിലപാട്. രാവിലെ പത്തിന് നടക്കുന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും. തൃണമൂൽ കോൺഗ്രസിനെ ഒപ്പം കൂട്ടിയുള്ള യുഡിഎഫ് പ്രവേശനം നേതാക്കൾ അംഗീകരിക്കില്ല. അതിന് കഴിയാത്തതിന്റെ രാഷ്ട്രീയകാരണങ്ങൾ അൻവറിനെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കും. പുതിയ പാർട്ടി രൂപീകരിച്ച് മുന്നണിയിലേക്ക് എത്താം എന്നതാകും അൻവറിന് മുൻപിൽ വയ്ക്കുന്ന ഫോർമുല. അതിന് കഴിയില്ലെങ്കിൽ പുറത്തുനിന്ന് സഹകരിക്കുക എന്ന ഉപാധി മുന്നോട്ട് വയ്ക്കും. തൃണമൂൽ കോൺഗ്രസിനെ ഒഴിവാക്കിയുള്ള യു.ഡി.എഫ് പ്രവേശനം പി.വി അൻവർ അംഗീകരിച്ചില്ലെങ്കിൽ ചർച്ച നീളും. .  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

1 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

12 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

14 മണിക്കൂർ മുൻപ്
മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

15 മണിക്കൂർ മുൻപ്
പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

16 മണിക്കൂർ മുൻപ്
ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

16 മണിക്കൂർ മുൻപ്