റാം കെയർ ഓഫ് ആനന്ദി: അഖിൽ പി ധർമജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം മലയാളി എഴുത്തുകാരൻ അഖിൽ പി ധർമജന്. റാം കെയർ ഓഫ് ആനന്ദി എന്ന നോവലാണ് അവാർഡിന് അർഹത നേടിയത്. വിവിധ ഭാഷകളിൽ നിന്നുള്ള 23 കൃതികൾക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത് 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളത്തിൽ ഏറെ ട്രെൻഡിംഗായി മാറിയ നോവലാണ് റാം കെയർ ഓഫ് ആനന്ദി. ഇൻസ്റ്റഗ്രാം റീലുകളിലും സ്റ്റോറികളിലുമൊക്കെ ഈ നോവൽ ഇടം നേടിയിരുന്നു. ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയാണ് അഖിൽ. ഫേസ്ബുക്കിലൂടെ ചെറു കഥകൾ എഴുതിയാണ് എഴുത്തിന്റെ ലോകത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്. 2018 എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമ

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണി

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽ

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യും
